Type Here to Get Search Results !

Bottom Ad

പൂച്ചക്കാട്ടെ യുവാവ് ഗോവയില്‍ മരണപ്പെട്ടു

പളളിക്കര: (www.evisionnews.in)പൂച്ചക്കാട് സ്റ്റോര്‍ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ സുബൈര്‍ (43) ഗോവയില്‍ മരണപ്പെട്ടു. ഒരു വര്‍ഷത്തോളമായി ഗോവയില്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്നു.
കടുത്ത നെഞ്ചു വേദനയെ തുടര്‍ന്ന് ഞായറാഴ്ച ഗോവ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന സുബൈര്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണപ്പെട്ടത്. 
അസ്മാബീയാണ് മാതാവ്. ചെറുവത്തൂര്‍ മാവിലാകടപ്പുറം സ്വദേശിനി ഖദീജയാണ് ഭാര്യ. മകള്‍: അസ്ബിയ. സഹോദരങ്ങള്‍: അബ്ദുള്‍ റഹ്മാന്‍, അഹമ്മദ് ഷാഫി, സിദ്ദിഖ്, സുഹറ, ജമീല, ആയിഷ.


keywords : poochakad-youngman-death-goa

Post a Comment

0 Comments

Top Post Ad

Below Post Ad