Type Here to Get Search Results !

Bottom Ad

ജില്ലയ്ക്ക് അഭിമാനമായ അവിനാശിനെ പിബി അബ്ദുറസാഖ് എംഎൽഎ അനുമോദിച്ചു

കാസര്‍കോട്: (www.evisionnews.in) എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച കുമ്പള നാരായണമംഗലത്തെ അവിനാശിനെ പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ അനുമോദിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് ദേലമ്പാടി ശാഖാ മാനേജര്‍ ഈശ്വരകുടിയയുടെയും വാസന്തിയുടെയും മകന്‍ അവിനാശിനാണ് പട്ടികവര്‍ഗ വിഭാഗത്തില്‍ എഞ്ചിനീയര്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. പി.ബി അബ്ദുല്‍റസാഖ് എം.എല്‍.എ അവിനാശിന്റെ വീട്ടിലെത്തി മധുരം നല്‍കി അഭിനന്ദിച്ചു. മുസ്ലിം ലീഗ് നേതാക്കളായ എം. അബ്ബാസ്, അസീസ് കളത്തൂര്‍, അബ്ബാസലി കൊടിയമ്മ, കോണ്‍ഗ്രസ്സ നേതാവ് എം കേശവപ്രസാദ് കൂടെയുണ്ടായിരുന്നു. കുമ്പള നാരായണമംഗലത്തേക്ക് എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് എത്തിയവിവരമറിഞ്ഞ് പ്രദേശവാസികളും ബന്ധുക്കളും അവിനാശിന്റെ സന്തോഷത്തില്‍ പങ്കുകൊള്ളാന്‍ വീട്ടിലെത്തിയിരുന്നു. നാടിന്റെ എഞ്ചിനീയരെ അഭിനന്ദനമറിയിക്കാന്‍ മധുരവുമായാണ് കൂട്ടുകാരും നാട്ടുകാരും നാരായണമംഗലത്തെ തറവാട്ടിലെത്തിയത്.



keywords:pb-ainash-engineering-entrance- mla-abul-razak





Post a Comment

0 Comments

Top Post Ad

Below Post Ad