Type Here to Get Search Results !

Bottom Ad

ഇനി പാഠപുസ്തകങ്ങള്‍അടുത്ത വിഷുവിന് പടക്കമായിയെത്തും


കാഞ്ഞങ്ങാട്∙ (www.evisionnews.in)മാറിയ പാഠപുസ്തകങ്ങൾ എത്താൻ വൈകുന്നതിനിടെ, സ്കൂൾ സൊസൈറ്റികളിൽ പത്തുവർഷത്തോളമായി കെട്ടിക്കിടന്ന പാഠപുസ്തകങ്ങൾ കൂട്ടത്തോടെ ശിവകാശിയിലേക്ക്. ഇവിടെ പടക്ക നിർമാണശാലയിലെ ഉപയോഗത്തിനായാണ് പഴയ പുസ്തകങ്ങൾ ഏറ്റെടുക്കുന്നത്.

കാസർകോട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു പുസ്തകങ്ങൾ കൊണ്ടുപോയി തുടങ്ങി. കായംകുളം കേന്ദ്രമായ ഏജൻസിയാണ് പുസ്തകം ശിവകാശിയിലെത്തിക്കുന്നത്. പ്രത്യേക കേന്ദ്രത്തിലെത്തിച്ചു പുറംച്ചട്ട നീക്കം ചെയ്ത ശേഷമാണ് പുസ്തകം ശിവകാശിയിലേക്കു മാറ്റുന്നത്.

പത്തുവർഷത്തിനിടെ, പലതവണ പുസ്തകങ്ങളിൽ മാറ്റം വന്നിരുന്നു. സ്ഥല പരിമിതി കൊണ്ടു ബുദ്ധിമുട്ടിയിരുന്ന സർക്കാർ സ്കൂളുകൾക്കാകെ ഇവ ബാധ്യതയുമായിരുന്നു. പുസ്തകങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സ്കൂൾ അധികൃതർ. സ്കൂൾ ഓഫിസുമായി ബന്ധപ്പെട്ടു തുച്ഛമായ തുക നൽകിയാണ് കായകുളം സംഘം പുസ്തകമേറ്റെടുക്കുന്നത്.

Keywords: kanhangad-old-text-book-sent-to-shivakashi

Post a Comment

0 Comments

Top Post Ad

Below Post Ad