Type Here to Get Search Results !

Bottom Ad

ശസ്ത്രക്രിയക്കിടെ വയറിനകത്ത് തുണി മറന്നു വെച്ചു: മണിപ്പാലില്‍ യുവാവ് മരിച്ചു

മംഗലാപുരം (www.evisionnews.in): ശസ്ത്രക്രിയക്കിടെ വയറിനകത്ത് വെച്ചു മറന്ന തുണി നീക്കാന്‍ മറന്നതുകാരണം യുവാവ് മരിച്ചു. ചിത്രദുര്‍ഗ ജില്ലയിലെ ദൊഡ്ഡപുര ഹൊസൂര്‍ ചന്ദ്രപ്പയുടെ മകന്‍ വെങ്കിടേഷ് (24) ആണ് മരിച്ചത്.

മാര്‍ച്ച് 24ന് ചിത്രദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയിലാണ് വെങ്കിടേഷ് അപ്പന്റിസൈറ്റിസ് ശസ്ത്രക്രിയക്ക് വിധേയനായത്. തുടര്‍ന്ന് ഏപ്രില്‍ ഏഴിന് ആശുപത്രിവിട്ട വെങ്കിടേഷിന് വയറുവേദന ഭേദമായില്ലത്രെ. മെയ് 13ന് വീണ്ടും അതേ ആശുപത്രിയില്‍ ഡോക്ടറെ ചെന്നുകണ്ടെങ്കിലും പ്രശ്‌നമില്ലെന്നായിരുന്നു മറുപടിനല്‍കിയത്. 

എന്നാല്‍ വയറുവേദന ശക്തമായതോടെ ചികിത്സതേടി വെങ്കിടേഷ് മണിപ്പാലിലെ ആശുപത്രിയിലെത്തുകയും അവിടെന്ന് നടത്തിയ സ്‌കാനിങ്ങില്‍ ശസ്ത്രക്രിയയില്‍ വെച്ചുമറന്ന തുണി വയറ്റില്‍ കണ്ടെത്തുകയും ചെയ്തു. വീണ്ടും ശസ്ത്രക്രിയ നടത്തി മാംസം വലയംചെയ്ത തുണി പുറത്തെടുത്തെങ്കിലും കഴിഞ്ഞദിവസം യുവാവ് മരിക്കുകയുമായിരുന്നു. 

അതേസമയം ചിത്രദുര്‍ഗയിലെ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ വെങ്കിടേഷിന്റെ ചെറുകുടലും ഡോക്ടര്‍ മുറിച്ചുമാറ്റിയതായി അമ്മാവന്മാരായ തിപ്പെസ്വാമിയും ദേവരാജും ആരോപിച്ചു.



Keywords: Karnataka-news-operation-news-scanning-

Post a Comment

0 Comments

Top Post Ad

Below Post Ad