Type Here to Get Search Results !

Bottom Ad

പാലിന് കൊഴുപ്പുകൂട്ടാന്‍ സോപ്പുപൊടിയും മൃഗക്കൊഴുപ്പും: മദര്‍ ഡയറിക്കെതിരെ നിയമനടപടി

ആഗ്ര (www.evisionnews.in) : ഉത്തരേന്ത്യയിലെ പ്രമുഖ പാല്‍കമ്പനിയായ മദര്‍ ഡയറിയുടെ പാലില്‍ കൊഴുപ്പുകൂട്ടാന്‍ സോപ്പുപോടിയും മൃഗക്കൊഴുപ്പും ഉപയോഗിക്കുന്നതായി കണ്ടെത്തി. ഉത്തര്‍പ്രദേശ് ഫുഡ് അഡ്മിനിസ്‌ട്രേഷനാണ് പാലിലെ മായം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മദര്‍ ഡയറിയുടെ ഷാപ്പൂര്‍ പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനിച്ചു. നിലവാരമില്ലാത്ത പാല്‍ നല്‍കിയതിന് ഗുജൗറാഹയിലെ മറ്റൊരു പ്ലാന്റില്‍ നിന്ന് അഞ്ച് ലക്ഷം രൂപ പിഴ ഈടാക്കാനും ഭക്ഷ്യ സുരക്ഷ വിഭാഗം തീരുമാനിച്ചിട്ടുണ്ട്. 

നാഷണല്‍ ഡയറി ഡവലപ്‌മെന്റ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലാണു മദര്‍ ഡയറി പ്രവര്‍ത്തിക്കുന്നത്. പാലില്‍ അപകടകരമാംവിധം കൊഴുപ്പ് അടങ്ങിയിരിക്കുന്നതായി ഈ വര്‍ഷം ആദ്യം നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കമ്പനിയോട് ആവശ്യപ്പെട്ടു. കമ്പനിക്കെതിരേ കേസെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.



Keywords: national-news-mother-pal-milk-poison-report

Post a Comment

0 Comments

Top Post Ad

Below Post Ad