ചെറുവത്തൂര്‍ (www.evisionnews.in): ട്രെയിനില്‍ നിന്ന് ഇറങ്ങവേ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്വീണ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറുവത്തൂര്‍ റയില്‍വേ സ്റ്റേഷനിലാണ് സംഭവം.
മംഗലാപുരത്തുനിന്ന് ചെന്നൈ മെയിലില്‍ ചെറുവത്തൂരില്‍ എത്തിയ ചീമേനി മുണ്ടയിലെ രാജീവന്റെ മകള്‍ പ്രിയങ്ക (17)യാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.
ഇതിനിടയില്‍ ട്രെയിന്‍ മുന്നോട്ട് നീങ്ങി. ട്രെയിന്‍ കടന്ന് പോകുന്നതുവരെ ഇതിനിടയില്‍പ്പെട്ട പ്രിയങ്ക നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പ്രിയങ്കയെ കാത്ത് ബന്ധുക്കള്‍ ഈ സമയം സ്റ്റേഷനില്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടിയെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod-news-cheruvathur-news-train
Post a Comment
0 Comments