Type Here to Get Search Results !

Bottom Ad

ഓടുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു

മേല്‍പ്പറമ്പ് (www.evisionnews.in): ഓടുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് കോളജ് വിദ്യാര്‍ത്ഥി മരിച്ചു. ബുധനാഴ്ച രാവിലെയാണ് കീഴൂരിനടുത്ത് റെയില്‍വെ ട്രാക്കിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്ന് മംഗലാപുരത്തെ ഒരു മെഡിക്കല്‍ കോളജിന്റെ ഐഡന്റിറ്റി കാര്‍ഡ് കണ്ടുകിട്ടിയിട്ടുണ്ട്. വിഷ്ണു എന്നാണ് ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

ട്രെയിന്‍ യാത്രചെയ്യവെ തെറിച്ചുവീണതാകാമെന്നാണ് സംശയം. തിങ്കളാഴ്ച വൈകുന്നേരം കുമ്പള സ്വദേശികളായ രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ച ചാത്തങ്കൈയിലെ തുരങ്കത്തിന് സമീപം തന്നെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.




Keywords: Kasaragod-news-melparamba-news-train-accident-monday

Post a Comment

0 Comments

Top Post Ad

Below Post Ad