കാഞ്ഞങ്ങാട് (www.evisionnews.in): കുന്നിടിച്ച് മണ്ണ് കടത്ത് തടയുന്നവരെ ടിപ്പര്‍ ലോറി കയറ്റി കൊലപ്പെടുത്തുവെന്ന് മണ്ണ് കടത്ത് സംഘങ്ങളുടെ ഭീഷണി. പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ പന്നിക്കുന്നില്‍ കുന്നിടിക്കുന്നത് തടയാനെത്തിയ നാട്ടുകാരെയാണ് മണ്ണ് കടത്തു സംഘം ഭീഷണിപ്പെടുത്തിയത്.
പന്നിക്കുന്ന് പ്രദേശത്തെ കുന്നില്‍ ചെരുവില്‍ നിന്ന് വന്‍തോതില്‍ മണ്ണെടുക്കുന്ന വിവരമറിഞ്ഞ് എത്തിയതായിരുന്നു നാട്ടുകാര്‍. ജെസിബിയും മറ്റും ഉപയോഗിച്ച് മണ്ണെടുക്കുന്നത് തടഞ്ഞപ്പോഴാണ് എതിര്‍ക്കുന്നവരെ ടിപ്പര്‍ കയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.
ഈ ഭാഗങ്ങളില്‍ അനധികൃതമായി മണ്ണെടുക്കുന്നത് സംബന്ധിച്ച് റവന്യൂ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഉദ്യോഗസ്ഥരില്‍ നിന്നുള്ള ഒരു വിഭാഗം പണം വാങ്ങി മണ്ണ് കടത്തിന് കൂട്ട് നില്‍ക്കുന്നുവെന്നും നാട്ടാകാര്‍ ആരോപിച്ചു.
Keywords: Kasaragod-news-kand-mannedupp-threat-that-kill-by-trash-tipper-lorry
Post a Comment
0 Comments