Type Here to Get Search Results !

Bottom Ad

യുവാവ് കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

ഉപ്പള (www.evisionnews.in): യുവാവ് ഉപ്പളയിലെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. കര്‍ണാടക ഷിമോഗ ബാണ്ട സ്വദേശി ലോകേഷ് നായക് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. 

ഉപ്പള ബസ്സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇവിടത്തെ ഫഌറ്റില്‍ താമസക്കാരനായിരുന്നു ലോകേഷ്. ശബ്ദംകേട്ടെത്തിയവര്‍ നിലത്ത് അബോധാവസ്ഥയില്‍ കിടന്ന ലോകേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സക്കറിയ നായക് -അസില്ലി ഭായ് ദമ്പതികളുടെ മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: ഹരീഷന്‍, ഗിരീഷന്‍.




Keywords: Kasasaragod-news-uppla-news-flat-suicide-news-monday-

Post a Comment

0 Comments

Top Post Ad

Below Post Ad