Type Here to Get Search Results !

Bottom Ad

ഇനി വധുവിനെ തേടി കാസര്‍കോട്ടെ യുവാക്കള്‍ ജില്ല വിടേണ്ടി വരും


കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ ജനിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ -സര്‍ക്കാരേതര ആശുപത്രികളില്‍ കഴിഞ്ഞ മാസങ്ങളിലായി ജനിച്ച കുട്ടികളുടെ കണക്കെടുപ്പിലാണ് ജനനാനുപാതത്തിലെ ഞെട്ടിക്കുന്ന വ്യതിയാനം വ്യക്തമായത്. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ചെടുത്തുള്ള കാര്യങ്ങള്‍ നോക്കുന്ന റി പ്രൊഡക്ടീവ് ചൈല്‍ഡ് ഹെല്‍ത്ത് രേഖകളിലാണ് ഈ റിപ്പോര്‍ട്ടുള്ളത്.
2014-15 ലെ കണക്ക് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 936 പെണ്‍കുട്ടികളായിരുന്നു. എന്നാല്‍ 2015 ഏപ്രില്‍ ആയപ്പോഴേക്കും ഇത് 1000ന് 869 ആയി മാറി. 911 ആണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ വെറും 792 പെണ്‍കുട്ടികളാണ് ഈ കാലയളവില്‍ കാസര്‍കോട് ജില്ലയില്‍ ജനിച്ചത്. 
അതേസമയം 2011ലെ സെന്‍സസ് പ്രകാരം 1000 ആണ്‍കുട്ടികള്‍ക്ക് 961 പെണ്‍കുട്ടികള്‍ എന്നതോതിലായിരുന്നു ജനനാനുപാതം. ഇത് 2012ല്‍ 1000:956 ഉം 2013ല്‍ 1000: 936 ഉം ആയി ചുരങ്ങുകയായിരുന്നു.


Keywords: Kasaragod-news-report-news-girls-and-boys-anupatham-shereef-kdy-story

Post a Comment

0 Comments

Top Post Ad

Below Post Ad