Type Here to Get Search Results !

Bottom Ad

കോപ്പ അമേരിക്ക: ജമൈക്കക്കെിതിരെ പരഗ്വേക്ക് ജയം

സാന്റിയാഗോ (www.evisionnews.in): കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബി മല്‍സരത്തില്‍ ജമൈക്കക്കെിതിരെ പരഗ്വേക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പരഗ്വേയുടെ വിജയം. 36ാം മിനിറ്റില്‍ എഡ്ഗാര്‍ ബെനിറ്റസാണ് പരഗ്വേയുടെ വിജയഗോള്‍ നേടിയത്. പരഗ്വേ മുന്നേറ്റ നിരയിലേക്ക് നീട്ടിയടിച്ച ഒരു ലോങ് പാസ് ജമൈക്കന്‍ ഗോളി മുന്നോട്ടു കയറിവന്ന് തടഞ്ഞിട്ടത് നേരെ പോയത് ബെനിറ്റസിന്റെ കാലുകളിലേക്കായിരുന്നു. ഉടനെ ബെനിറ്റസ് പന്ത് പോസ്റ്റിലെത്തിച്ചു. മത്സരത്തില്‍ പരഗ്വേക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ജയത്തോടെ പരഗ്വേക്കു രണ്ടു കളികളില്‍നിന്ന് നാലു പോയിന്റായി. ആദ്യ മല്‍സരത്തില്‍ പരഗ്വേ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചിരുന്നു. അതേസമയം കളിച്ച രണ്ടുകളിയും തോറ്റ ജമൈക്കയുടെ ടൂര്‍ണമെന്റ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്.



Keywords: santiga-koppa-news-paregadd-minite-america-sports-news

Post a Comment

0 Comments

Top Post Ad

Below Post Ad