Type Here to Get Search Results !

Bottom Ad

എസ്‌കെഎസ്എസ്എഫ് ജില്ലാതല റമദാന്‍ ക്യാമ്പയിന് അരിയങ്കല്ലില്‍ തുടക്കമായി


കുന്നുംകൈ (www.evisionnews.in): 'നന്മയുടെ വസന്തം നേരിന്റെ സുഗന്ധം' എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന റമദാന്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പെരുമ്പട്ട അരിയങ്കല്ലില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാപ്രസിഡന്റ് ത്വാഖ അഹമ്മദ് മുസ്ലിയാര്‍ നിര്‍വഹിച്ചു. 

എസ്‌കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി. അബ്ദുല്‍ അസീസ് അഷ്‌റഫി പാണത്തൂര്‍ പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി, എസ്‌വൈഎസ് ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി എന്‍പി അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ജില്ലാ ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സാലൂദ് നിസാമി, ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദാലി മൗലവി കോട്ടപ്പുറം, പെരുമ്പട്ട മേഖല പ്രസിഡന്റ് യൂസഫ് മാസ്റ്റര്‍ ആമത്തല, സെക്രട്ടറി യൂനുസ് ഫൈസി, ഖാസിം മൗലവി, നാഫി അസ്ആദി, മുനീര്‍ മൗലവി, എ ദുല്‍കിഫിലി, ലുഖ്മാന്‍ അസ്അദി, റഷീദ് മൗലവി, പി സി ഇസ്മായില്‍, ഖലീല്‍, എ ജി സുലൈമാന്‍ സംബന്ധിച്ചു.


Keywords: Kasaragod-skssf-news

Post a Comment

0 Comments

Top Post Ad

Below Post Ad