Type Here to Get Search Results !

Bottom Ad

അപകട ഭീഷണി ഉയര്‍ത്തി റോഡരികിലെ കരിങ്കല്‍ ഭിത്തി: പരാതി നല്‍കിയിട്ടും നടപടിയില്ല

ബെള്ളൂര്‍ (www.evisionnews.in): കിന്നിംഗാറില്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള കരിങ്കല്‍ ഭിത്തി അപകട ഭീഷണി ഉയര്‍ത്തുന്നതായി പരാതി. കിന്നിംഗാര്‍ മുഹ്‌യദ്ദീന്‍ ജുമാമസ്ജിദിലേക്കുള്ള റോഡരികിലെ കൃഷി ഓഫീസിന്റെ മതിലാണ് ഭാഗികമായി തകര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്നത്. മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ളതാണ് ഈ കരിങ്കല്‍ ഭിത്തി. 

ഇപ്പോള്‍ ശക്തമായ മഴയില്‍ കല്ലിനിടയിലൂടെ വെള്ളം കുത്തിയൊലിക്കുന്നത് മൂലം പകുതി ഭാഗം ഇടിഞ്ഞു വീണ് ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങള്‍ നഗരത്തിലെത്താന്‍ ആശ്രയിക്കുന്ന റോഡാണ് ഇത്. എന്നാല്‍ ഭിത്തി തകര്‍ന്നുവീണതോടെ കാല്‍നട പോലും ദുഷ്‌കരമായിക്കുകയാണ്. ഏകദേശം 12അടിയോളം ഉയരമുള്ള ഭിത്തിയുടെ മറ്റു ഭാഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞു വീഴാമെന്ന് സ്ഥിതിയിലാണ്. 

ചുറ്റുമതില്‍ കൃഷി ഓഫീസിന്റേതാണെങ്കിലും അത് നന്നാക്കാനുള്ള പൂര്‍ണ അധികാരം ബെള്ളൂര്‍ പഞ്ചായത്തിനാണ്. എന്നാല്‍ അപകടം പതിയിരിക്കുന്ന കരിങ്കല്‍ ഭിത്തി മാറ്റിപ്പണിയണമെന്നാവശ്യപ്പെട്ട് നാട്ടുകാരും അല്‍ജസീറ യുവകൂട്ടായ്മയും നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതര്‍ നോക്കുകുത്തിയാകുന്നുവെന്നാണ് ആക്ഷേപം. ഫണ്ടില്ലെന്നും അടുത്തവര്‍ഷം ഫണ്ട് നീക്കിവെക്കാമെന്നുമാണ് പഞ്ചായത്ത് അധികൃതരില്‍ നിന്നും ലഭിക്കുന്ന മറുപടി.



Keywords: Kasaragod-news-karingal-bhith-news-accident-nadapadi-bbellur

Post a Comment

0 Comments

Top Post Ad

Below Post Ad