പെര്‍ള (www.evisionnews.in): മതിയായ രേഖയില്ലാതെ ലോറിയില്‍ കര്‍ണാടകയിലേക്ക് കടത്താന്‍ ശ്രമിച്ച 155ചാക്ക് അടക്ക വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ പിടികൂടി. വെള്ളിയാഴ്ച്ച രാവിലെ പെര്‍ള കാട്ടുകുക്കെയില്‍ വെച്ചാണ് സംഭവം.
മാഹിയില്‍ കൊണ്ടു വന്നതാണെന്ന് സംശയിക്കുന്നതായി വാണിജ്യ നികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ലോറി പിന്നീട് ബദിയടുക്ക പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സെയില്‍സ് ടാക്‌സ് ഇന്‍സ്‌പെക്ടറിംഗ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധിച്ച് പിഴ ഈടാക്കിയ ശേഷം വണ്ടി വിട്ടുനല്‍കുമെന്ന് സെയില്‍സ് ടാക്‌സ് അധികൃതര്‍ അറിയിച്ചു.
Keywords: Kasaragod-news-perla-news-tax
Post a Comment
0 Comments