Type Here to Get Search Results !

Bottom Ad

സൗദിയില്‍ റമദാന്‍ വ്രതം നാളെ മുതല്‍

റിയാദ് (www.evisionnews.in): സൗദിയില്‍ റമദാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സൗദി സുപ്രീം കൗണ്‍സില്‍ അറിയിച്ചു. ചൊവ്വാഴ്ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ വ്രതാചരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയവും അറിയിച്ചു. തുടര്‍ന്ന് യു.എ.ഇ.യുടെ ചാന്ദ്രനിരീക്ഷണസമിതിയും ഇതു സംബന്ധിച്ച് പ്രഖ്യാപനമിറക്കിയിട്ടുണ്ട്.

അതേസമയം മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ റമദാന്‍ വ്രതാചരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളായിട്ടില്ല. അതേസമയം സൗദിയെ അടിസ്ഥാനമാക്കിയാണ് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ റമദാന്‍ വ്രതാചരണം ആരംഭിക്കാറുള്ളത്. അതുകൊണ്ടുതന്നെ ഗള്‍ഫ് നാടുകളില്‍ വ്യാഴാഴ്ച മുതല്‍ റമദാന്‍ വ്രതാചരണം ആരംഭിക്കുമെന്നാണ് സൂചന. മലേഷ്യ, തുര്‍ക്കി, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റംസാന്‍ ആരംഭം. പാശ്ചാത്യരാജ്യങ്ങളില്‍ നല്ലൊരു ശതമാനം മുസ്ലിങ്ങളും സൗദി അറേബ്യയുടെ ഹിജ്‌റ കലണ്ടറിനെയാണു പിന്തുടരുന്നത്.



Keywords: soudi-arabia-news-ramadan-news-fast-calander

Tags

Post a Comment

0 Comments

Top Post Ad

Below Post Ad