Type Here to Get Search Results !

Bottom Ad

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പ്പട്ടികയില്‍ ഓണ്‍ലൈനിലൂടെ പേര് ചേര്‍ക്കാം

തിരുവനന്തപുരം (www.evisionnews.in): വരുന്ന തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അവസരമൊരുങ്ങി. തിങ്കളാഴ്ച മുതല്‍ വോട്ടര്‍പ്പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ജൂലായ് 22 വരെ പുതുതായി പേര് ചേര്‍ക്കാനും വിവരങ്ങള്‍ തിരുത്താനും പേര് മറ്റൊരു ഭാഗത്തേക്കോ വാര്‍ഡിലേക്കോ മാറ്റാനും ഓണ്‍ലൈനായി അപേക്ഷിക്കാം. എന്നാല്‍, വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് മറ്റൊരാള്‍ നല്‍കുന്ന പരാതി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അറിയിക്കണം.

ഒക്ടോബറിലായിരിക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരത്തിലെത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വിശീദകരിച്ചത്. 2015 ജനവരി ഒന്നാണ് അടിസ്ഥാന തീയതി. ഈ ദിവസം 18 വയസ് തികഞ്ഞവരെയാണ് വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കുക. ഫോേട്ടാ പതിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പ്പട്ടിക അതേപടി സംസ്ഥാനത്തും സ്വീകരിക്കുകയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.

ഇപ്പോഴത്തെ വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് ജൂലായ് അവസാനം പ്രസിദ്ധീകരിക്കുക. വാര്‍ഡ് പുനര്‍വിഭജനം കഴിയുന്ന മുറയ്ക്ക് വാര്‍ഡുകളുടെ മാറ്റംകൂടി ഉള്‍ക്കൊണ്ടുകൊണ്ടുള്ള പട്ടിക പ്രസിദ്ധീകരിക്കും. അതിന്മേലും പരാതി നല്‍കാനും തിരുത്താനും അവസരമുണ്ടാകും. 

വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാനും ഒഴിവാക്കാനും തിരുത്താനുമുള്ള അപേക്ഷ നല്‍കാന്‍ www.lsgelection.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രവേശിക്കണം. പേര് ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റം വരുത്താനും പ്രത്യേകം മെനു സൈറ്റിലുണ്ട്. അപേക്ഷ നല്‍കുമ്പോള്‍ത്തന്നെ ഫോട്ടോ അപ്‌ലോഡ് ചെയ്യാം.

അപേക്ഷ നല്‍കുമ്പോള്‍ത്തന്നെ നേരിട്ട് ഹാജരാകുന്നതിനുള്ള തീയതിയും അറിയാം. ആ ദിവസം ഹാജരായി രേഖകള്‍ സമര്‍പ്പിക്കണം. ഫോട്ടോ നേരിട്ട് നല്‍കിയാലും മതിയാകും. അക്ഷയ സെന്ററിലൂടെ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ 2 രൂപ ഫീസ് അടയ്ക്കണം. തദ്ദേശസ്ഥാപനങ്ങളില്‍ സെക്രട്ടറിയാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍. അപേക്ഷയിന്മേലുള്ള തീര്‍പ്പ് എസ്.എം.എസ്. വഴി അറിയിക്കും.




Keywords: Kerala-news-application-name-registration-online-akhaya


Post a Comment

0 Comments

Top Post Ad

Below Post Ad