കാഞ്ഞങ്ങാട് (www.evisionnews.in): ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു. കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മൂവാറ്റുപുഴ സ്വദേശി വിജയന് (43) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. ക്വാര്‍ട്ടേഴ്സിന് മുകളിലുള്ള കുളിമുറിയിലേക്ക് പോയ വിജയന് കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കോണ്‍ക്രീറ്റ് തൊഴിലാളിയായ വിജയന് സുഹൃത്തുക്കള്‍ക്കൊപ്പം ക്വാട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Keywords: Kasaragod-news-wednessday-bathroom-friend-inquest-hospital-obit
Post a Comment
0 Comments