Type Here to Get Search Results !

Bottom Ad

കുട്ടിക്കടത്ത്: വിശദമായ അന്വേഷണം വേണമെന്ന് സിബിഐ

കൊച്ചി (www.evisionnews.in): ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ കടത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ സിബിഐ കുട്ടികളെ കേരളത്തിലെത്തിക്കുന്നത് സംശയാസ്പദമാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വര്‍ഷംതോറും അഞ്ഞൂറോളം കുട്ടികളാണ് കേരളത്തിലെത്തുന്നത്. ഇവര്‍ എവിടേക്കാണ് പോകുന്നതെന്നോ, കൊണ്ടുവരുന്നവര്‍ക്ക് പിന്നീട് എന്തു സംഭവിക്കുന്നുവെന്നോ ഉള്ള കാര്യം വിശദമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ടെന്ന് സിബിഐ വ്യക്തമാക്കി. 

കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ബിഹാര്‍, ജാര്‍ഖണ്ഡ്, ആസാം തുടങ്ങി ഉത്തരേന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളില്‍ നിന്നുള്ള മുസ്ലീം കുട്ടികളാണ് പ്രധാനമായും കേരളത്തിലെത്തുന്നത്. കുട്ടികളെ കൊണ്ടുവരുന്നതിനായി പ്രത്യേക ഏജന്റുമാരുണ്ടെന്നും അവര്‍ വീട്ടുകാര്‍ക്ക് പണം നല്‍കുന്നുണ്ടെന്നും നേരത്തെ പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ അനാഥാലയത്തിലേക്ക് കൊണ്ടുവരുന്ന കുട്ടികളെ അനാഥാലയുവമായി ബന്ധപ്പെട്ടുള്ള സ്‌കൂളുകളില്‍ ചേര്‍ത്ത് ഡിവിഷന്‍ വര്‍ധിപ്പിക്കുന്നതായും കണ്ടെത്തി. അധ്യാപക നിയമനം വഴി ലക്ഷക്കണക്കിന് രൂപ ചില മാനേജ്‌മെന്റ് സമ്പാദിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഭക്ഷണം കഴിക്കാന്‍ പോലും സൗകര്യമില്ലാത്തവരെ മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കൊണ്ടുവരുന്നത് ഏതുതരത്തിലാണ് തെറ്റാകുന്നതെന്നാണ് മാനേജ്‌മെന്റ് ചോദിക്കുന്നത്.


Keywords: Kasaragod-news-investigation-news-report-bihar-cbi

Post a Comment

0 Comments

Top Post Ad

Below Post Ad