Type Here to Get Search Results !

Bottom Ad

കാപ്പ: ഒരു വര്‍ഷത്തിനിടെ കുമ്പളയില്‍ അറസ്റ്റിലായത് ആറുപേര്‍

കുമ്പള (www.evisionnews.in): കാപ്പ നിയമ പ്രകാരം ഒരു വര്‍ഷത്തിനിടെ കുമ്പളയില്‍ അറസ്റ്റിലായത് ആറുപേര്‍. കുമ്പള അനന്തപുരത്തെ ശരത് എന്ന ശരത് രാജാണ് (24) അവസാനമായി കാപ്പ നിയമ പ്രകാരം അറസ്റ്റിലായത്. കുമ്പള ശാന്തിപ്പള്ളത്തെ സിപിഎം പ്രവര്‍ത്തകന്‍ മുരളിയെ കൊലപ്പെടുത്തിയ കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയായ ശരത് രാജിനെ ചൊവ്വാഴ്ചയാണ് ഹമ്പനക്കട്ടയില്‍ നിന്ന് അറസ്റ്റുചെയ്തത്. 

മുരളി കൊലക്കേസ് കൂടാതെ വധശ്രമം, കുമ്പളയിലും പരിസരത്തും നടന്ന മൂന്ന് അടിപിടിക്കേസുകള്‍ തുടങ്ങിയവ ശരത്തിനെതിരെ നിലവിലുണ്ട്. 2012 ഒക്ടോബര്‍ എട്ടിന് കോയിപ്പാടിയില്‍ വെച്ച് കൊല്ലപ്പെട്ട മുരളിയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചതിന് ശരത്തിനെതിരെ കേസ് നിലവിലുണ്ട്. ഓട്ടോ ഡ്രൈവറായ യുവാവിനെ പിന്തുടര്‍ന്ന് നായ്കാപ്പിനടുത്തുവെച്ച് തടഞ്ഞുനിര്‍ത്തി വാള്‍ കാട്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് ശരതിനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലായിരുന്നതിനാല്‍ ഈ കേസില്‍ ശരതിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശരത് രാജിനെതിരെ കാപ്പ ചുമത്തി അറസ്റ്റുചെയ്തത്.

ഇതിനുമുമ്പ് കുമ്പള സ്റ്റേഷന്‍ പരിധിയിലെ അഞ്ചുപേരെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. പെര്‍മുദയിലെ അബ്ദുള്‍ മജീദ്, കോയിപ്പാടിയിലെ അബ്ദുള്‍ നിയാസ്, ദേവി നഗറിലെ അബ്ദുള്‍ ബാസിത്ത്, കുക്കാറിലെ അമ്മി, കഞ്ചിക്കട്ടയിലെ സുനില്‍കുമാര്‍ എന്നിവരാണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായ മറ്റുപ്രതികള്‍.



Keywords: Kasaragod-kumbla-murder-case-news-kappa

Post a Comment

0 Comments

Top Post Ad

Below Post Ad