Type Here to Get Search Results !

Bottom Ad

ചുരുങ്ങിയത് ഒരു എ.സിയെങ്കിലും വെക്കാന്‍ ശേഷിയുള്ളവരാണ് വൈദ്യുതി മോഷ്ടിക്കുന്നത് -ഋഷിരാജ് സിങ്

പാലക്കാട് (www.evisionnews.in): ചുരുങ്ങിയത് ഒരു എ.സി. എങ്കിലും വീട്ടില്‍വെക്കാന്‍ ശേഷിയുള്ളവരാണ് വൈദ്യുതി മോഷ്ടിക്കുന്നതെന്ന് കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ വൈദ്യുതി മോഷ്ടിക്കുന്നില്ലെന്നും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സ്ഥാപനങ്ങളും മോഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'വൈദ്യുതിമേഖലയിലെ പരിഷ്‌കരണങ്ങള്‍, ഊര്‍ജ പ്രതിസന്ധി നേരിടാനുള്ള ഉപാധികള്‍' എന്ന വിഷയത്തില്‍ ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് (ഇന്ത്യഐ.ഇ.ഐ.), അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനിയറിങ് കോളജുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അത്തരക്കാര്‍ക്ക് വൈദ്യുതി മോഷ്ടിക്കുന്നത് ഒരു ശീലമാണ്. 

കേരളത്തിലെ 67 ശതമാനം വൈദ്യുതിമോഷണവും വീടുകളിലാണ് നടക്കുന്നത്. കാര്‍ഷികമേഖലയില്‍ 24 ശതമാനം, വാണിജ്യസ്ഥാപനങ്ങള്‍ ഏഴുശതമാനം, ഫാക്ടറികള്‍ രണ്ടുശതമാനം എന്നിങ്ങനെയാണ് മോഷണത്തിന്റെ കണക്ക്. മറ്റുസംസ്ഥാനങ്ങളില്‍ ഇത് നേരെ തിരിച്ചാണ്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വൈദ്യുതിമോഷണം കുറവാണ്.



Keywords; kerala-news-electrcity-news-hrishiraj-sarkaar

Post a Comment

0 Comments

Top Post Ad

Below Post Ad