Type Here to Get Search Results !

Bottom Ad

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

മഞ്ചേശ്വരം (www.evisionnews.in): വഴിയില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. വോര്‍ക്കാടി പാത്തൂര്‍ പാലേയമാറിലെ സുജിത് കുമാര്‍ ഷെട്ടി(27)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് വീടിന് സമീപത്തെ ഇടവഴിയില്‍ കാലില്‍ വൈദ്യുതി കമ്പി കുരുങ്ങി മരിച്ച നിലയില്‍ സുജിത് കുമാറിനെ കണ്ടെത്തിയത്. 

ഇന്‍വേര്‍ട്ടര്‍ മെക്കാനിക്കായിരുന്ന സുജിത് ജോലി കഴിഞ്ഞ് വീടിന് അല്‍പം അകലെ സുള്ള്യനെ സാന്യ എന്ന സ്ഥലത്ത് ബൈക്ക് നിര്‍ത്തിയ ശേഷം ഇടവഴിയിലൂടെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചന്ദ്രഹാസ ഷെട്ടി -സുശീല ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സുധീര്‍, ശരത്, സുരേഷ്. വോര്‍ക്കാടി സെക്ഷന്‍ പരിധിയിയല്‍ വൈദ്യുതി കമ്പി പൊട്ടിവീഴുന്നത് പതിവാണ്. ഈ വിവരം അധികൃതരെ അറിയിച്ചാല്‍ നിരുത്തരവാദിത്തത്തോടെ സമീപിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.



Keywords: Kasaragod-manjeshwer-news-man-sujith-bike-electric-shock

Post a Comment

0 Comments

Top Post Ad

Below Post Ad