Type Here to Get Search Results !

Bottom Ad

റോഡിനരികിലെ പുറമ്പോക്കില്‍നിന്ന് കൂറ്റന്‍മരം മുറിച്ചു കടത്തിയതായി പരാതി

ബോവിക്കാനം (www.evisionnews.in): റോഡിനരികിലെ പുറമ്പോക്കില്‍നിന്ന് മരം മുറിച്ചു കടത്തിയതായി പരാതി. ചെര്‍ക്കള - ജാല്‍സൂര്‍ പാതയ്ക്കരികില്‍ മുളിയാര്‍ പാലത്തിനു സമീപത്തെ റോഡ് പുറമ്പോക്കില്‍ നിന്നാണ് കൂറ്റന്‍ പ്ലാവ് മുറിച്ചു കടത്തിയത്. നിരപ്പില്‍ നിന്ന് ഒന്നര മീറ്റര്‍ മുകളില്‍ വച്ചാണ് മരം മുറിച്ചിരിക്കുന്നത്. കടത്തിയ മരത്തിന് ഒരു ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ 13ന് പുലര്‍ച്ചെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. 

തുടര്‍ന്ന് വില്ലേജ് ഓഫിസറെ വിവരമറിയിക്കുകയും അവര്‍ പിഡബ്ല്യുഡി അസി. എന്‍ജിനീയര്‍ക്കു വിവരം കൈമാറുകയും ചെയ്യുകയായിരുന്നു. സ്ഥലം റോഡ് പുറമ്പോക്കാണെന്നു പരിശോധനയില്‍ തെളിഞ്ഞതായി റവന്യു അധികൃതര്‍ പറഞ്ഞു. എന്നാല്‍ സംഭവം നടന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും പൊതുമരാമത്ത് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയാറാകാത്തത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. ഇതേ സ്ഥലത്തു നിന്നു നേരത്തേ തേക്കുമരം മുറിച്ചു കടത്തിയ സംഭവത്തിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാര്‍ ആരോപിച്ചു.


Keywords: Kasaragod-bovikkanam-news-villege-maranno

Post a Comment

0 Comments

Top Post Ad

Below Post Ad