Type Here to Get Search Results !

Bottom Ad

പിടികിട്ടാപ്പുള്ളി പോലീസിന്റെ വേഷമിട്ട് ഷൂട്ടിങ്ങില്‍ പങ്കെടുക്കവേ പിടിയില്‍

തിരുവനന്തപുരം (www.evisionnews.in): വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി പോലീസിന്റെ വേഷമിട്ട് ഷൂട്ടിങ്ങില്‍ പങ്കെടുക്കവേ പിടിയിലായി. നേമം കല്ലിയൂര്‍ കാക്കാമൂല കണ്ണങ്കുഴി വീട്ടില്‍ ധര്‍മ്മ എന്ന് വിളിക്കുന്ന സന്തോഷി (36) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് പിടികൂടിയത്. ലാത്തിച്ചാര്‍ജില്‍ പങ്കെടുക്കുന്ന പോലീസിന്റെ വേഷമായിരുന്നു ഇയാളുടേത്. ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

2006 ല്‍ കുമാരപുരം മുരുകന്‍ കോവിലിനു സമീപത്തുവച്ച് ചെന്നിലോട് സ്വദേശിയായ രംഗനാഥന്റെ 15 വയസ്സുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ്. ഇയാളെ പിടികൂടാനായി കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ശംഖുംമുഖം എ.സി. ജവഹര്‍ ജനാര്‍ദ്ദിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷീന്‍ തറയില്‍, മെഡിക്കല്‍ കോളേജ് എസ്.ഐ. ജയകുമാരന്‍നായര്‍, ജൂനിയര്‍ എസ്.ഐ. റനീഷ്, എസ്.സി.പി.ഒ. വിജയബാബു, സി.പി.ഒ. ഷംനാദ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.




Keywords: Kerala-news-trivandram-police-college-cinema-shooting

Post a Comment

0 Comments

Top Post Ad

Below Post Ad