Type Here to Get Search Results !

Bottom Ad

കൃഷി ചെയ്യാന്‍ യന്ത്രങ്ങളും തൊഴിലാളികളും ഇനി നിങ്ങളെതേടിയെത്തും


പെരിയ: (www.evisionnews.in) മണ്ണില്‍ പൊന്നുവിളയിക്കാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്ക് ഇനി തൊഴിലാളികളെ തേടി അലയേണ്ട. കാര്‍ഷികയന്ത്രങ്ങളും തൊഴിലാളികളും ഇനി നിങ്ങളുടെ വീട്ടുമുറ്റത്തെത്തും. കാഞ്ഞങ്ങാട് ബ്ലോക്കിനുകീഴില്‍ പുല്ലൂര്‍ പെരിയയില്‍ തുടങ്ങിയ കാര്‍ഷിക സേവനകേന്ദ്രത്തിലാണ് തൊഴില്‍സേനയെയും യന്ത്രങ്ങളും സജ്ജമാക്കിയിട്ടുള്ളത്. നിലമൊരുക്കലും നടീലും മെതിക്കലുമെല്ലാം യന്ത്രസഹായത്തോടെ നടപ്പാക്കാനായി 32 ലക്ഷം രൂപ ചിലവിട്ടാണ് കാര്‍ഷികസേവനകേന്ദ്രം ആരംഭിച്ചത്. ജില്ലയില്‍ ഇത്തരത്തില്‍ മഞ്ചേശ്വരത്തും നീലേശ്വരത്തുമാണ് സേവനകേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുള്ളത്. 

പെരിയയിലെ കൃഷിഭവനോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണ് സേവനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ട്രാക്ടര്‍, ടില്ലര്‍, നടീല്‍ യന്ത്രം, മെതിയന്ത്രം, കൊയ്തുയന്ത്രം, കുഴിയെടുക്കാനുള്ളയന്ത്രം, റോക്കര്‍, കാടുവെട്ട്യന്ത്രം, തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ആയമ്പാറ പാടശേഖരത്തില്‍ നടീല്‍യന്ത്രം ഉപയോഗിച്ച് ഒന്നാംവിള കൃഷിയിറക്കി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ കാര്‍ഷിക സേവനകേന്ദ്രം ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം എം.നളിനി അധ്യക്ഷയായിരുന്നു. കാഞ്ഞങ്ങാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.സജിനി മോള്‍ പദ്ധതി വിശദീകരിച്ചു. വിനോദ്കുമാര്‍ പള്ളയില്‍ വീട്, പി.മാധവന്‍, ഗീതാനാരായണന്‍, കൃഷിഓഫീസര്‍ സി.പ്രമോദ്കുമാര്‍, എം.കുഞ്ഞമ്പു നായര്‍, എന്‍.കേശവന്‍, കാര്‍ഷിക സേവന കേന്ദ്രം സെക്രട്ടറി കെ.ജയചന്ദ്രന്‍ പ്രസിഡന്റ് എ.ഗോപിനാഥന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: Periya-krishi-bhavan-nws-pullur-periya

Post a Comment

0 Comments

Top Post Ad

Below Post Ad