കാസര്‍കോട് (www.evisionnews.in): ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. മംഗലാപുരം നന്ദിഗുഡ്ഡെ സര്‍ക്കിളിലുണ്ടായ അപകടത്തില്‍ നാരമ്പാടി ബല്ലപ്പദവിലെ ജോണ്‍ മെണ്ടേറോ (59) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജോണ്‍ മെണ്ടേറോ വ്യാഴാഴ്ചയാണ് മരിച്ചത്. വീട്ടിലേക്കുള്ള സാധനങ്ങളുമായി വരുമ്പോള്‍ അമിത വേഗതയില്‍ വന്ന ബൈക്കിടിക്കുകയായിരുന്നു. ബൈക്ക് നിര്‍ത്താതെ പോയി. ഭാര്യ: ഐറിന്. മക്കള്‍: മനോജ്, മിഷേല്‍. പരേതനായ ഫ്രാന്‍സിസിന്റെയും ആഞ്ജലീന്റെയും മകനാണ്. സഹോദരങ്ങള്‍: ക്രിസ്റ്റിന്, ആന്റണി, സിസ്റ്റര്‍ പുല്ച്ചെറിയ, പരേതനായ ഹെന്‍ട്രി.
Keywords: Kasaragod-manglore-news-native-badiyadukka
Post a Comment
0 Comments