മുംബൈ: (www.evisionnews.in) ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ സെലക്ടര്‍മാര്‍ പണ്ടേ പുറത്താക്കാനൊരുങ്ങിയതാണെന്ന് മുന്‍ സെലക്ടറുടെ വെളിപ്പെടുത്തല്‍. സെലക്ടര്‍മാരുടെ തീരുമാനം ബിസിസിഐ പ്രസിഡന്റായിരുന്ന എന്‍ ശ്രീനിവാസന്‍ വീറ്റോ ചെയ്തതിനാലാണ് ധോണി ടെസ്റ്റ് നായകനായി തുടര്‍ന്നതെന്നും ദേശീയ ടീം മുന്‍ സെലക്ടറായ രാജാ വെങ്കട് പറഞ്ഞു.
2011-2012ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-0ന്റെ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങിയത്. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളും തോറ്റപ്പോള്‍ തന്നെ ധോണിയ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നകാര്യത്തില്‍ ഞങ്ങള്‍ ധാരണയിലെത്തിയിരുന്നു. അന്ന് ഓസ്ട്രേലിയയില്‍ ടീമിനൊപ്പമുണ്ടായിരുന്ന സെലക്ടര്‍മാരായ മൊഹീന്ദര്‍ അമര്‍നാഥും നരേന്ദ്ര ഹിര്‍വാനിയും ഇതിന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്.
ടീമില്‍ പലഗ്രൂപ്പുകളാണെന്നും ടീം സ്പിരിറ്റെന്ന സംഭവമേയില്ലെന്നുമായിരുന്നു ഇരുവരുടെയും റിപ്പോര്‍ട്ട്. ടീമില്‍ ഒത്തൊരുമ കൊണ്ടുവരാനാകുന്ന ആരെങ്കിലും ക്യാപ്റ്റനാക്കണമെന്ന് അന്നേ ഞങ്ങള്‍ തീരുമാനിച്ചു. വിരാട് കൊഹ്‌ലിയായിരുന്നു ഞങ്ങളുടെ ചോയ്സ്. ആ പരമ്പരയിലെ ഏകദിനങ്ങള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്നപ്പോള്‍ ഞങ്ങള്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തി. എന്നാല്‍ ബിസിസിഐ നിര്‍ദേശമനുസരിച്ച് വിദേശപരമ്പരകള്‍ക്കുള്ള ടീമിനെ പ്രസിഡന്റിന്റെ അന്തിമ അനുമതിയില്ലാതെ പ്രഖ്യാപിക്കാനാവില്ല. സ്വാഭാവികമായും കൊഹ്‌ലിയെ ക്യാപ്റ്റനാക്കണമെന്ന ഞങ്ങളുടെ നിര്‍ദേശം ശ്രീനിവാസന്‍ തള്ളി-രാജ വെങ്കട് വ്യക്തമാക്കി.
സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചത് അമര്‍നാഥായിരുന്നു. ധോണിയുടെ തന്ത്രങ്ങളെയും നെഗറ്റീവ് സമീപനത്തെയും അമര്‍നാഥ് അതിരൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്നും രാജാ വെങ്കട് പറഞ്ഞു. രാജാ വെങ്കടിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള പ്രതികരണമാരാഞ്ഞപ്പോള്‍ അമര്‍നാഥ് ഇക്കാര്യങ്ങളൊന്നും നിഷേധിച്ചില്ല. രാജാ വെങ്കട് എഴുതിയ കാര്യങ്ങളെ മാനിക്കുന്നുവെന്നും തനിക്ക് പറയാനുള്ള കാര്യങ്ങള്‍ താന്‍ പറയുമെന്നും അമര്‍നാഥ് പറഞ്ഞു.
keywords: mumbai-doni-out-sreenivasan-collector
Post a Comment
0 Comments