Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് നിന്നും കാണാതായ ഭര്‍തൃമതിയെയും കുട്ടിയെയും ഗുല്‍ബര്‍ഗയില്‍ കണ്ടത്തി

evisionnews

കാഞ്ഞങ്ങാട്: (www.evisionnews.in) മൂന്നുമാസം മുമ്പ് മകളോടൊപ്പം ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഭര്‍തൃമതിയായ യുവതിയെ ബാല്യകാല സുഹൃത്തായ യുവാവിനൊപ്പം കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ കണ്ടത്തി.
ഹൊസ്ദുര്‍ഗ് എല്‍ വി ടെമ്പിളിനടുത്ത് താമസിക്കുന്ന വിമുക്ത ഭടന്‍ പി കെ കൃഷ്ണന്റെ മകളും തലശ്ശേരിയിലെ സഞ്ജയിന്റെ ഭാര്യയുമായ റിഷ്ണ (34), മകള്‍ ആര്യ(8) എന്നിവരെയാണ് ഗേലോ അലഹബാദ് ചാര്‍മിനാര്‍ സ്വദേശി മുഹീം എന്ന യുവാവിനോടൊപ്പം പോലീസ് കണ്ടെത്തിയത്. മാര്‍ച്ച് 13 ന് ഭര്‍ത്താവ് സഞ്ജയനോടൊപ്പം ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് വന്ന റിഷ്ണയും മകള്‍ ആര്യയും തലശ്ശേരിയിലെ ഭര്‍തൃഗൃഹത്തിലെത്തിയ ശേഷം 16 ന് മൂന്നു പേരും ഹൊസ്ദുര്‍ഗിലെ റിഷ്ണയുടെ വീട്ടില്‍ വന്നതായിരന്നു .
സഞ്ജയന്‍ പിറ്റേന്ന് മടങ്ങിപ്പോയി. 23 ന് രാവിലെ കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് മംഗലാപുരം എഗ്മൂര്‍ എക്‌സ്പ്രസിന് റിഷ്ണയും ആര്യയും തലശ്ശേരിയിലെ ഭര്‍തൃഗൃഹത്തിലേക്ക് തിരിച്ചിരുന്നു . തലശ്ശേരി റെയില്‍വെ സ്‌റ്റേഷനില്‍ സഞ്ജയ് ഇവരെ കാത്തിരുന്നെങ്കെിലും ഇരുവരും ഇതിനിടയില്‍ അപ്രത്യക്ഷരായിരുന്നു . ആദ്യഘട്ടത്തില്‍ റിഷ്ണയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു . അതുകൊണ്ട് തന്നെ ഇവര്‍ എവിടെയുണ്ടെന്ന് കണ്ടെത്താനുള്ള പോലീസ് അന്വേഷണം വഴിമുട്ടി .
ഇതിനിടയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് റിഷ്ണയും മകളും ഗുല്‍ബര്‍ഗയിലുള്ളതായി സൂചന ലഭിച്ചത്.
ഹൊസ്ദുര്‍ഗ് ഗ്രേഡ് എസ് ഐ മോഹനന്‍, ക്രൈം സ്‌ക്വാഡില്‍പ്പെട്ട കല്ലായി അബൂബക്കര്‍, ശിവന്‍ എന്നി വരടങ്ങുന്ന സംഘം ഗുല്‍ബര്‍ഗയിലെത്തുകയും അവിടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ മുഹീമിനൊപ്പം ഇരുവരെയും കണ്ടെത്തുകയുമായിരുന്നു .റിഷ്ണയുടെ പിതാവ് മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കിയിരുന്ന കൃഷ്ണനോടൊപ്പം തന്നെയായിരുന്നു കുടുംബം താമസിച്ചിരുന്നത്. അലഹബാദില്‍ കൃഷ്ണന്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്‌കൂളില്‍ പഠിച്ച റിഷ്ണ ചെറുപ്പത്തില്‍ മുഹീമുമായി പരിചയത്തിലായിരുന്നു.ഈ ബാല്യകാല സുഹൃദ് ബന്ധം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയുമായിരുന്നു.പോലീസ് മൊബൈല്‍ ഫോണ്‍ പിന്തുടർന്നു നടത്തിയ അന്വേഷണത്തില്‍ റിഷ്ണയും മകള്‍ ആര്യയും മുഹീമും ഗുല്‍ബര്‍ഗയില്‍ ഉള്ളതായി വ്യക്തമായതോടെയാണ് അന്വേഷണ സംഘം അങ്ങോട്ടേക്ക് തിരിച്ചത്. ഇവരെ ഇന്നോ നാളെയോ ഹൊസ്ദുര്‍ഗിലേക്ക് കൊണ്ടുവരും. ഹൊസ്ദുര്‍ഗ് എസ് ഐ കരുണാകരനാണ് കേസ് അന്വേഷിക്കുന്നത്.അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു . റിഷ്ണയെയും മകളെയും കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തതാണ്. ഇരുവരെയും കണ്ടെത്തി ഇന്നലെ കോടതിയില്‍ ഹാജരാക്കുകയോ കേസന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യണമെന്ന് ഹൈക്കോടതി ഹൊസ്ദുര്‍ഗ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു . ഇന്നലെ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് തികച്ചും നാടകീയമായി റിഷ്ണയെയും മകളെയും പോലീസ് ഗുല്‍ബര്‍ഗയില്‍ കണ്ടെത്തിയത്.

Keywords : Kanhangad-Missing-Housewife-Daughter-found

Post a Comment

0 Comments

Top Post Ad

Below Post Ad