ബാംഗ്ലൂര്‍ (www.evisionnews.in): ഡിഗ്രി, പി.ജി, ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാത്ഥികള്‍ക്കായി ബാംഗ്ലൂര്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റി ഹെല്‍പ് ഡെസ്‌ക് നടത്തുന്നു. ഹെല്‍പ് ഡെസ്‌ക് ചെയര്‍മാനായി ഷൂഹൈബ് ഫറോക്കിനെയും കണ്‍വീനറായി എംകെ റഹീസ് കാസര്‍കോടിനെയും കോഡിനേറ്റര്‍മാരായി സക്കറി, ആഷിഖ് മംഗലാപുരം, ഷഹ്‌സാദ് കണ്ണൂര്‍, റാഷിദ് ആലുവ, സാദത്ത് മലപ്പുറം എന്നിവരെയും തെരഞ്ഞെടുത്തു.
ബാംഗ്ലൂരില്‍ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കോഴ്‌സ് സംബന്ധമായ നിര്‍ദേശങ്ങളും കോളജുകളെ കുറിച്ചുള്ള വിവരങ്ങളും പ്ലേസ്‌മെന്റ് സാധ്യതകളെകുറിച്ചുമുള്ള സംശയനിവാരണങ്ങള്‍ക്കും ഹെല്‍പ് ഡെസ്‌കിനെ ആശ്രയിക്കാവുന്നതാണ്. നിലവാരമില്ലാത്ത കോളജുകള്‍ അഡ്മിഷന്‍ തരപ്പെടുത്തി വിദ്യാര്‍ത്ഥികളുടെ ഭാവി നഷ്ടപ്പെടുത്തുന്ന ഏജന്റുമാര്‍ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നതെന്ന് എംഎസ്എഫ് ഭാരവാഹികള്‍ പറഞ്ഞു.
Keywords: Kasaragod-news-banglore-msf-help-desk
Post a Comment
0 Comments