Type Here to Get Search Results !

Bottom Ad

മംഗലാപുരത്തെ മെഡിക്കല്‍ കോളേജില്‍ പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

evisionnews

മംഗലാപുരം: (www.evisoinnews.in)പര്‍ദ ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ എം.ബി.ബി.എസ്/ ബി.ഡി.എസ് പ്രവേശപരീക്ഷ എഴുതുന്നതില്‍നിന്ന് തടഞ്ഞതായി പരാതി. ഖത്തറില്‍ സ്ഥിരതാമസമാക്കിയ നാദാപുരം സ്വദേശിനിയായ ആയിശ മുനീര്‍ അലിയെയാണ് പരീക്ഷ എഴുതുന്നതില്‍നിന്ന് മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് അധികൃതര്‍ തടഞ്ഞത്.
മംഗലാപുരത്തെ ഒരു സ്വകാര്യ മെഡിക്കല്‍ അക്കാദമിയില്‍ പ്രവേശത്തിനായുള്ള പരീക്ഷ സംബന്ധിച്ചാണ് ആക്ഷേപം. മുഖവും മുന്‍കൈയും ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കുന്ന രൂപത്തിലുള്ള പര്‍ദ ധരിച്ചാണ് പരീക്ഷാ ഹാളിലത്തെിയത്. ഈ വേഷത്തില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന് ഇന്‍വിജിലേറ്റര്‍ പറഞ്ഞതായി വിദ്യാര്‍ഥിനി പറയുന്നു.
ശേഷം പരീക്ഷാ നടത്തിപ്പ് ചുമതലയുള്ള മുതിര്‍ന്ന അധ്യാപികയെ കണ്ടെങ്കിലും വേഷം മാറിവന്ന് പരീക്ഷ എഴുതാനായിരുന്നു നിര്‍ദേശം.
വേഷംമാറി പരീക്ഷയെഴുതാന്‍ തയാറല്ലെന്ന് വ്യക്തമാക്കി പരീക്ഷ എഴുതാതെ വിദ്യാര്‍ഥിനി മടങ്ങുകയായിരുന്നു. ഖത്തറില്‍നിന്ന് പരീക്ഷ എഴുതാനായി എത്തിയതായിരുന്നു വിദ്യാര്‍ഥിനി. പരീക്ഷയുടെ ഹാള്‍ടിക്കറ്റിലെ ഫോട്ടോയിലും വിദ്യാര്‍ഥിനിയുടെ വേഷം പര്‍ദതന്നെയാണ്. കോളജിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ബന്ധുക്കള്‍.

keywords : manglore-medical-college-pardha-students-exam-allowed

Post a Comment

0 Comments

Top Post Ad

Below Post Ad