Type Here to Get Search Results !

Bottom Ad

ദാറുല്‍ ഹുദാ പി.ജി ഫലം: റാങ്കിന്‍ നിറവില്‍ മാലിക് ദീനാര്‍ അക്കാദമി

evisionnews

തളങ്കര:(www.evisionnews.in) ദാറുല്‍ ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി പി.ജി ഒന്നാം വര്‍ഷ, ഫൈനല്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. റാങ്കുകള്‍ തൂത്തുവാരി മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അഭിനാര്‍ഹമായ നേട്ടം കൈവരിച്ചു. പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ അഷ്‌റഫ് നെല്ലിക്കുന്ന് ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മഅ്‌റൂഫ് മുണ്ട്യത്തടുക്ക തഫ്‌സീര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കി.

മുന്‍ വര്‍ഷങ്ങളിലും ദാറുല്‍ ഹുദാ പി.ജി പരീക്ഷയില്‍ റാങ്കുകള്‍ വാരിക്കൂട്ടി ശ്രേദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. ഒന്നാം റാങ്ക് നേടിയ അഷ്‌റഫ് നെല്ലിക്കുന്ന് ഫിര്‍ദൗസ് നഗറിലെ കട്ടപ്പണി അബ്ദുല്ല ഹാജി സൈനബ ദമ്പതികളുടെ മകനാണ്. മഅ്‌റൂഫ് മുണ്ട്യത്തടുക്ക ബി.എ മുഹമ്മദ് ബീഫാത്തിമ ദമ്പതികളുടെ മകനാണ്.

ഫിഖ്്ഹ് ഡിപ്പാര്‍ട്ട്്‌മെന്റില്‍ നിന്നും പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഹസന്‍ ഖാസിലൈന്‍ അഞ്ചാം റാങ്കും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജബ്ബാര്‍ എടനീര്‍ ആറാം റാങ്കും തഫ്‌സീര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നജീബുല്ല മാംഗലൂര്‍ ആറാം റാങ്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളായ അഫ്‌സല്‍ എം.എസ് പത്താം റാങ്കും റിയാഫ് തളങ്കര ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും എട്ടാം റാങ്കും കരസ്ഥമാക്കി.

റാങ്ക് ജേതാക്കളെ മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമി കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ അഭിനന്ദിച്ചു. യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്്മാന്‍, മാനേജര്‍ അഷ്‌റഫ് കെ.എച്ച്, അസി.മാനേജര്‍ അമാനുല്ല, പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി പ്രസംഗിച്ചു.

keywords: malik-deenar-islamic-academy-rank

Post a Comment

0 Comments

Top Post Ad

Below Post Ad