Type Here to Get Search Results !

Bottom Ad

അറിവിനെക്കുറിച്ച് ഏറ്റവും കുടുതല്‍ പ്രതിപാദിക്കുന്നത് ഖുർആനിൽ: നരേന്ദ്ര മോദി




ന്യൂദല്‍ഹി:(www.evisionnews.in) മുസ്‌ലീം ലോകത്തെ കയ്യിലെടുക്കാനായി ഇസ്‌ലാം മതത്തെ വാഴ്ത്തി നരേന്ദ്രമോദി. അള്ളാഹു എന്ന നാമത്തിനു ശേഷം ഖുറാനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് അറിവ് (ഇല്‍മ്)എന്നാണെന്നും ഇത് ഇസ്‌ലാം മതം അറിവിന് നല്‍കുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. ചരിത്രകാരന്‍ രാജ്പുത്ത്, ഇന്ത്യ ഇസ്‌ലാമിക് സ്റ്റഡി സെന്റര്‍ പ്രസിഡന്റ് സിറാജുദ്ദീന്‍ ഖുറേഷി എന്നിവരുടെ മുസ്‌ലീങ്ങളുടെ വിദ്യാഭ്യാസം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മോദി വിശുദ്ധ ഖുറാനെയും ഇസ്‌ലാമിനേയും വാഴ്ത്തിയത്.
സാര്‍ക്ക് രാജ്യങ്ങളിലെ ഹൈക്കമ്മീഷണര്‍മാരും ഖത്തര്‍, ബഹ്‌റിന്‍, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. കഴിഞ്ഞ തവണ ഇഫ്ത്താര്‍ വിരുന്നുകളില്‍ പങ്കെടുക്കാതിരിക്കുകയും സംഘടിപ്പിക്കാതിരിക്കുകയും ചെയ്ത നരേന്ദ്രമോദി അതിഥികള്‍ക്ക് റമദാന്‍ ആശംസകള്‍ നല്‍കാനും വേദി വിനിയോഗിച്ചു.
ബഹുസ്വരതയാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തെന്നും വിവിധ വിശ്വാസക്കാര്‍ ഒരേ സംസ്‌കാരത്തില്‍ ജീവിക്കുകയും ഒരേ ഭാഷ സംസാരിക്കുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇതാണ് ഇന്ത്യയുടെ ഭാഗ്യമെന്നും മോഡി പറഞ്ഞു. കാലത്തിനനുസരിച്ച് നീങ്ങണമെന്ന് പറഞ്ഞ മോദി, ഒരു മതവും ആധുനികതയെ അവഗണിക്കാന്‍ കഴിയില്ലെന്നും നമുക്ക് ആധുനികതയെ സ്വീകരിച്ചില്ലെങ്കില്‍ ലോകം മുന്നോട്ടു പോവുമെന്നും നമ്മള്‍ പിന്നിലാകുമെന്നും അദ്ദേഹം പറഞ്ഞു.





Keywords : Narendra Modi-Qurhan-knowledge

Post a Comment

0 Comments

Top Post Ad

Below Post Ad