കാഞ്ഞങ്ങാട് (www.evisionnews.in): സമൂഹത്തില്‍ വിഷബീജം വിതച്ച് സമുദായങ്ങളെയും കുടുംബങ്ങളെയും തമ്മിലടിപ്പിക്കുന്ന മാധ്യമത്തെ തിരിച്ചറിയണമെന്നും സമൂഹനന്മയ്ക്കായി ഇത്തരം മഞ്ഞ പത്രങ്ങളെ ബഹിഷ്‌കരിക്കണമെന്നും കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് പറഞ്ഞു.
ലേറ്റസ്റ്റ് പത്രത്തിനെതിരെ കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് നടത്തിയ ലേറ്റസ്റ്റ് ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെയും വക്കം മൗലവിയും സ്വദേശാഭിമാനിയും ഇഎംഎസും സിഎച്ചും ഇരുന്ന കസേരകളാണ് പത്രാധിപരുടേത്. അവരൊക്കെ അക്ഷരങ്ങളെ ആയുധമാക്കിയത് സമൂഹനന്മയെ വളര്‍ത്താനും തിന്മയെ ഉന്മൂലനം ചെയ്യാനുമാണ്. പണം ലക്ഷ്യം വെച്ച് ബ്ലാക്ക് മെയില്‍ നടത്തുമ്പോള്‍ അതിന് വഴങ്ങാത്ത ഏവരെയും കുരിശിലേറ്റാന്‍ കാല്‍പ്പനിക കഥകളുണ്ടാക്കുന്ന ലേറ്റസ്റ്റിനെതിരെ സമൂഹം കൂട്ടായി ശബ്ദമുയര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം ലീഗ് പ്രസിഡന്റ് ഹക്കീം മീനാപ്പീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എംപി ജാഫര്‍, എം ഇബ്രാഹിം, ടികെ ഇബ്രാഹിം, കെ മുഹമ്മദ് കുഞ്ഞി, എപി ഉമര്‍, മാഹിന്‍ കൊളവയല്‍, എംഎം അബ്ദുല്‍ റഹ്മാന്‍, എസി ലത്തീഫ്, മുഹമ്മദ് കാലിച്ചാനടുക്കം, കെകെ ജാഫര്‍, മുസ്ഥഫ തായന്നൂര്‍, ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ കൊളവയല്‍ പ്രസംഗിച്ചു.
Keywords; Kasaragod-kand-youth-league-news-march-news-office-madhyamam-letest-league-inauguration
Post a Comment
0 Comments