Type Here to Get Search Results !

Bottom Ad

കുവൈത്തില്‍ ശിയാ പള്ളിയില്‍ സ്ഫോടനം; എട്ട് മരണം

evisionnews

കുവൈത്ത് സിറ്റി:(www.evisionnews.in) കുവൈത്തിലെ ശിയാ പള്ളിയിലുണ്ടായ ഉഗ്ര സ്ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തലസ്ഥാനമായ കുവൈത്ത് സിറ്റിയിലെ ഇമാം സാദിഖ് പള്ളിയില്‍ ജുമുഅ നമസ്കാരത്തിന് ശേഷമാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും കൂടുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ അധികം പേരുടെയും നില ഗുരുതരമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അടുത്തിടെ സൗദിയിലെ ശിയാ പള്ളികളില്‍ അടുത്തടുത്ത വെള്ളിയാഴ്ചകളില്‍ സ്ഫോടനമുണ്ടായിരുന്നു.

Keywords :Kuwait-shiya-mosque-attack
Tags

Post a Comment

0 Comments

Top Post Ad

Below Post Ad