Type Here to Get Search Results !

Bottom Ad

കരിപ്പൂർ സംഭവം : എട്ടുപേർ അറസ്റ്റിൽ

കോഴിക്കോട്:(www.evisionnews.in) കരിപ്പൂർ വിമാനത്താവളത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ എട്ടു പേരെ അറസ്റ്റ് ചെയ്തു. ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴി‍യുന്ന രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യ, ജോലി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം വെടിപൊട്ടിയത് ചൗധരിയുടെ തോക്കിൽ നിന്നാണെന്ന് വ്യക്തമായി. സംഘർഷത്തിന് തുടക്കം കുറിച്ച സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ ദേഹപരിശോധന ചെയ്യാൻ ശ്രമിക്കുന്ന സീതാറാം ചൗധരിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

Keywords :Karipur Airport-Fight-Arrest-CISF-Airport authority 

Post a Comment

0 Comments

Top Post Ad

Below Post Ad