Type Here to Get Search Results !

Bottom Ad

ആലപ്പുഴ മെഡിക്കല്‍ കൊളെജില്‍ റേഡിയേഷന്‍ ടേബിളില്‍ നിന്ന് വീണ് കാന്‍സര്‍ രോഗി മരിച്ചു

ആലപ്പുഴ: (www.evisionnewss.in)ആലപ്പുഴ മെഡിക്കല്‍ കൊളെജില്‍ കാന്‍സര്‍ രോഗി റേഡിയേഷന്‍ ടേബിളില്‍ നിന്ന് വീണ് മരിച്ചു. ആലപ്പുഴ അവലൂക്കുന്ന് സ്വദേശി തിലകന്‍ (59) ആണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. സുരക്ഷ ക്രമീകരണങ്ങളുടെ അഭാവമാണ് രോഗിയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചു. യാതൊരു സുരക്ഷ ക്രമീകരണവും ഇല്ലാതെ സ്ഥാപിച്ച റേഡിയേഷന്‍ ടെബിളില്‍ നിന്നാണ് രോഗി വീണ് മരിച്ചത്. നിലത്ത് വീണ തിലകന്‍ തല്‍ക്ഷണം മരിയ്ക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആലപ്പുഴ മെഡിക്കല്‍ കൊളെജിലെ പരാധീനതകളെപ്പറ്റി വ്യാപക പരാതി ഉയരുന്നുണ്ട്. ഇതിനിടെയാണ് രോഗി വീണ് മരിയ്ക്കുന്ന സംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രി ഉപരോധിച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad