Type Here to Get Search Results !

Bottom Ad

കണ്ണൂർ സലീം വാഹനാപകടത്തിൽ മരിച്ചു

evisionnews


കണ്ണൂര്‍: (www.evisionnews.in)പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും പിന്നണി ഗായകനുമായ കണ്ണൂര്‍ സലീം വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ ചാലയില്‍ വച്ച് സലീം സഞ്ചരിച്ച കാര്‍ എതിരെ വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സലീം കണ്ണൂരില്‍ നിന്ന് കൂത്തുപറമ്പിലേയ്ക്ക് പോകുമ്പോള്‍ രാത്രി ഏഴ് മണിയോടെ ചാല ഇറക്കത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഉടനെ ഏ.കെ.ജി. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറില്‍ സലീം മാത്രമേ ഉണ്ടായിരുന്നുള്ളു.ഭാര്യ: ലൈല. മക്കള്‍: സലീബ്, സജില, സലില്‍, സജിലി



keywords:kannursaleem-accident-singer

Post a Comment

0 Comments

Top Post Ad

Below Post Ad