Type Here to Get Search Results !

Bottom Ad

കെ.എം.സി.സി. യുടേത് പതിറ്റാണ്ടുകളുടെ ജന സേവനം കൊണ്ടുണ്ടായ മഹത്തായ നേട്ടം: ഡോ. പി.എ. ഇബ്രാഹിം ഹാജി..


ദുബൈ: (www.evisoinnews.in)കെ.എം.സി.സി. യുടെ ഇന്നത്തെ ജനകീയാടിത്തറ, വിവിധ കമ്മിറ്റികൾ പതിറ്റാണ്ടുകൾ നടത്തിയ സ്ഥായിയായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടുണ്ടാക്കിയതാണെന്നും വലിയ പ്രൊജെക്ടുകൾ ഏറ്റെടുത്ത് നടത്താനുള്ള ദുബൈ ഉദുമ മണ്ഡലം കമ്മിറ്റിയുടെ തീരുമാനം പ്രശംസനീയമാണെന്നും യു.എ.ഇ. കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാനും ചന്ദ്രിക ഡയറക്ടറുമായ ഡോ.പി.എ.ഇബ്രാഹിം ഹാജി പ്രസ്ഥാവിച്ചു. ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമവും അടുത്ത മൂന്ന് വർഷത്തേക്കുള്ള 20 ഇന പദ്ധതികളുടെ പ്രവർത്തികളും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിടണ്ട് ടി.കെ. മുനീർ ബെന്താട് അധ്യക്ഷത വഹിച്ചു. 
പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവാസികളുടെ ഇടയിൽ അത്യാവശ്യ സഹായങ്ങൾ നടത്തി സാന്നിധ്യം അറിയിച്ചാണ് കെ.എം.സി.സി. ജീവ കാരുണ്യ മേഖലയിൽ ആദ്യ ചുവടുകൾ വച്ചത്. ഇതിന്റെ സ്ഥാപക നേതാക്കൾ ദീർഘ ദൃഷ്ടിയോടെ നടത്തിയ പ്രവർത്തനങ്ങൾ പിന്നീട് ഈ പ്രസ്ഥാനത്തെ ഗൾഫിലെ ഏറ്റവും മികച്ച ജീവ കാരുണ്യ സംഘടനയായി വളർത്തുകയായിരുന്നു. ഇന്ന് കോടികളുടെ റിലീഫ് പ്രവർത്തനങ്ങൾ നടത്താൻ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും മത്സരിക്കുകയാണ്. സമൂഹത്തിലെ അർഹതപ്പെട്ടവർക്ക് സഹായങ്ങളെത്തിക്കാൻ കെ.എം.സി.സി. എല്ലാ പ്രവർത്തകരും സജീവമായി കർമ നിരതരാവണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഉദുമ മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച 20 ഇന പദ്ധതികളുടെ ബ്രൌഷർ "കനിവ്-2015" പ്രകാശനം യു.എ.ഇ. കെ.എം.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ദുബൈ കെ.എം.സി.സി പ്രസിടണ്ട് പി.കെ.അൻവർ നഹക്ക് നൽകി പ്രകാശനം ചെയ്തു. സമസ്ഥ മുശാവറാംഗം യു.എം.അബ്ദുൾ റഹിമാൻ മുസ്ലിയാർ പ്രാർത്ഥന നടത്തി. ഖലീൽ റഹ്മാൻ ഖാശിഫി മുഖ്യ പ്രഭാഷണം നടത്തി.
യു.എ.ഇ.കെ.എം.സി.സി വൈസ് പ്രസിടണ്ട് ഹുസ്സൈനാർ ഹാജി എടച്ചാക്കൈ, കാസർകോട് ജില്ലാ കെ.എം.സി.സി പ്രസിടണ്ട് ഹംസ തൊട്ടി, ഉപദേശക സമിതി ചെയർമാൻ എം.എ.മുഹമ്മദ്‌ കുഞ്ഞി, ജനറൽ സെക്രട്ടറി എം.കെ. അബ്ദുള്ള ആറങ്ങാടി,അബു മങ്ങാട്, ഹനീഫ് ചെർക്കളം, ഖാദർ ബെണ്ടിച്ചാൽ, ടി.ആർ.ഹനീഫ്, ഇസ്മയിൽ നാലാം വാതുക്കൽ, ഹസൈനാർ ബീജന്തടുക്ക, സി.എച്ച്. നൂറുദ്ദീൻ, ഖാലിദ്‌ പടന്ന പ്രസംഗിച്ചു.
അമീർ കല്ലട്ര, മുഹമ്മദ്‌ കുഞ്ഞി ഖാദിരി, ഷരീഫ് മയ്യെ, ആശിഫ് പള്ളങ്കോട്, അയ്യൂബ് ഉറുമി, യൂസുഫ് മുക്കൂട്, സലാം കന്യപ്പാടി, എ.ജി.എ.റഹ്മാൻ, ഡോ.ഇസ്മയിൽ, പി.ഡി.നൂറുദ്ദീൻ, ഫൈസൽ പട്ടേൽ, അബ്ദുള്ള കേടുമ്പാടി, അഷ്‌റഫ്‌ ബോസ്സ്, മുഹമ്മദ്‌ മാങ്ങാട്, താജുദ്ദീൻ കോട്ടിക്കുളം, ഫവാസ് പൂച്ചക്കാട്, ഓ.എം.അബ്ദുള്ള, റിയാസ് മുല്ലച്ചേരി, നൌഫൽ മങ്ങാടൻ, സമീർ പരപ്പ, ഹമീദ് പൊവ്വൽ, മുഹമ്മദ്‌ കുഞ്ഞി ചെമ്പിരിക്ക, അസ്ലം കോട്ടപ്പാറ, ഖാലിദ്‌ മല്ലം, മനാഫ് ഖാൻ മഠം, ഹാഷിം പടിഞ്ഞാർ, നിസാം ബോവിക്കാനം, ആരിഫ്‌ ചെരുമ്പ, മുനീർ പള്ളിപ്പുറം, റഷീദ് ഹാജി കല്ലിങ്കാൽ, എൻ.എം. അബ്ദുള്ള ഹാജി പരപ്പ, കെ.പി.അബ്ബാസ്‌ കളനാട്, റാഫി പള്ളിപ്പുറം, ഖലീൽ കീഴൂർ, ഷമീം കീഴൂർ, ഖലീൽ റഹ്മാൻ ഒറവങ്കര സംബന്ധിച്ചു.
ജനറൽ സെക്രട്ടറി റഫീഖ് മാങ്ങാട് സ്വാഗതവും ട്രഷറർ ഫൈസൽ പൊവ്വൽ നന്ദിയും പറഞ്ഞു.




keywords : kmcc-uduma-mandalam-dubai-charity-ibrahim-haji
Tags

Post a Comment

0 Comments

Top Post Ad

Below Post Ad