Type Here to Get Search Results !

Bottom Ad

കെജ്‌രിവാളിന്റെ 2 മാസത്തെ വൈദ്യുതി ബില്‍ 91,000 രൂപ

evisionnews

ദില്ലി :(www.evisionnews.in) അരവിന്ദ് കെജ്‌രിവാളിന്റെ ഏപ്രില്‍, മെയ് മാസങ്ങളിലെ വൈദ്യുതി ബില്‍ 91,000 രൂപയെന്ന് വിവരാവകാശ രേഖ. ദില്ലി സര്‍ക്കാറിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ആണ് കെജ്‌രിവാളിന്റെ വീട്ടിലെ വൈദ്യുതി ബില്ലിന്റെ കോപി നല്‍കിയത്. കെജ്‌രിവാളിന്റെ സിവില്‍ ലൈന്‍സിലെ വസതിയിലെ 2മാസത്തെ വൈദ്യുതി ബില്‍ ആണ് 91,000 രൂപ. അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ വിവേക് ഗാര്‍ഗ് ആണ് വിവരാവകാശ അപേക്ഷ നല്‍കിയത്.

ഒരു ലക്ഷത്തിലേറെയാണ് കെജ്രിവാളിന്റെ വൈദ്യുതി ബില്ലെന്ന് ആരോപിച്ച ബിജെപി ആപിന്റെ എല്ലാ മന്ത്രിമാരുടെയും വൈദ്യുതി ബില്ലിനെ കുറിച്ച വിവരങ്ങള്‍ പുറത്തു കൊണ്ടുവരുമെന്നും പറഞ്ഞു.

കെജ്‌രിവാളിന്റെ വീടിന് രണ്ട് വൈദ്യുതി മീറ്ററുകള്‍ ഉണ്ടെന്നും അവയുടെ പുതിയ ബില്‍ 55,000 രൂപയും 48,000 രൂപയുമാണെന്നും രണ്ടും കൂടി 1,03,000 രൂപ വരുമെന്നും ബി.ജെ.പി വക്താവ് പ്രവീണ്‍ കപൂര്‍ നേരത്തെ പറഞ്ഞിരുന്നു

Keywords :kejriwal-current bill-Delhi-AAM ADMI party

Post a Comment

0 Comments

Top Post Ad

Below Post Ad