Type Here to Get Search Results !

Bottom Ad

കെ.എഫ്.സിയിൽ പൊരിച്ച ചിക്കൻ ഓർഡർ ചെയ്തു, ലഭിച്ചത് പൊരിച്ച എലി

കാലിഫോർണിയ (www.evisionnews.in): പൊരിച്ച ചിക്കന് പേരു കേട്ട കെ.എഫ്.സിയിൽ നിന്നും ചിക്കൻ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് പൊരിച്ച എലി. കാലിഫോർണിയയിലാണ് സംഭവം.

ഡിവോറൈസ് ഡിക്സൺ എന്ന യുവാവ് കഴിഞ്ഞ ദിവസം കെ.എഫ്.സി ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ ചിക്കൻ പാഴ്സലിലാണ് എലിയെ പൊരിച്ച രൂപത്തിൽ കണ്ടെത്തിയത്. ഇക്കാര്യം അറിയിച്ചപ്പോൾ ഔട്ട്‌ലെറ്റിലെ മാനേജർ ഡിക്സണോട് ക്ഷമ ചോദിച്ചു. സംഭവത്തെ തുടർന്ന് കുപിതനായ ഡിക്സൺ വിവരം ഫേസ്ബുക്കിലിട്ടു. സംഭവം വാർത്തയായതോടെ ഡിക്സണിന്റെ ഫേസ്ബുക്ക് പേജിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഡിക്സണിന്റെ അനുഭവം തങ്ങളുടെ രാജ്യങ്ങളിൽ ഷെയർ ചെയ്തു എന്നറിയിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം, ചിക്കനിൽ എലിയെ കണ്ടെത്തിയെന്ന വാർത്ത കെ.എഫ്.സി അധികൃതർ നിഷേധിച്ചു. തങ്ങൾ സംഭവം അന്വേഷിച്ചെന്നും എന്നാൽ ഉപഭോക്താവിന്റെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് കെ.എഫ്.സി അധികൃരുടെ പ്രതികരണം.

ഇതിന് സമാനമായി ഇന്ത്യയിലും കഴിഞ്ഞ ജൂണിൽ ഒരു സംഭവം നടന്നിരുന്നു. കോയന്പത്തൂരിലെ ബിസിനസുകാരനായ യാസീർ അറഫാത്ത് വാങ്ങിയ കെ.എഫ്.സി ചിക്കൻ ബക്കറ്റിൽ നിന്നും പുഴുക്കളെ കണ്ടെത്തിയത് വാർത്തയായിരുന്നു. കെ.എഫ്.സി അധികൃതർ ചിക്കൻ മാറ്റിത്തരാമെന്ന് പറയുകയും പുഴുക്കളുള്ള ചിക്കൻ തങ്ങൾ പരിശോധിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് തയ്യാറാകാത്ത അറാഫത്ത് ഭക്ഷണം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് കൈമാറുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പരിശോധനയിൽ അവ ഭക്ഷ്യയോഗ്യമല്ലെന്ന് തെളിഞ്ഞതോടെ കെ.എഫ്.സിക്കെതിരെ കോയന്പത്തൂർ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.



Keywords: kaliforniya-news-kfc-india-chicken-

Post a Comment

0 Comments

Top Post Ad

Below Post Ad