Type Here to Get Search Results !

Bottom Ad

ഇന്ത്യയെ ലോകകപ്പ് ക്വാർട്ടർ ജയിപ്പിക്കാന്‍ ശ്രീനിവാസന്‍ ഇടപെട്ടു: മുസ്തഫ കമാല്‍


ധാക്ക: (www.evisionnews.in) കഴിഞ്ഞ ലോകകപ്പിൽ ബംഗ്ലദേശിനെതിരായ മൽസരം ഇന്ത്യയെ ജയിപ്പിക്കാൻ ഐസിസി ചെയർമാൻ എൻ. ശ്രീനിവാസൻ ഇടപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐസിസി മുന്‍ പ്രസിഡന്റ് മുസ്തഫ കമാൽ രംഗത്ത്. ക്രിക്കറ്റ് നെക്സ്റ്റ് വെബ്സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍.


ഇന്ത്യയിലെ ആഭ്യന്തര മൽസരങ്ങളിൽ ചെയ്യുന്നതു പോലെയാണ് ശ്രീനിവാസന്‍ രാജ്യാന്തര തലത്തിൽ ഇരുന്നും ചെയ്തത്. ഇക്കാര്യം അന്നുതന്നെ മാധ്യമങ്ങളെ അറിയിച്ചപ്പോൾ എല്ലാവരും തനിക്കെതിരായി. എന്റെ നാട്ടുകാർ പോലും എന്നെ മനസ്സിലാക്കിയില്ല. എല്ലാവരും കരുതിയത് താൻ ഇന്ത്യയോടുള്ള വിരോധം തീർക്കുകയാണെന്നാണ്. ഇതിനു മുൻപ് ഇന്ത്യയ്ക്കെതിരെ ഒരു പ്രശ്‌നവും ഉന്നയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
rohith-sharma
റൂബൽ ഹുസൈന്റെ വിവാദമായ പന്ത്. രോഹിത് ശർമ്മ അടിച്ചത് ക്യാച്ചായെങ്കിലും ബോഡി ലൈനാണെന്നു കരുതി അംപയര്‍അലിംദാര്‍ നോബോള്‍ വിളിക്കുകയായിരുന്നു


ഇന്ത്യയ്ക്കെതിരായ ബംഗ്ലദേശിന്റെ ക്വാർട്ടറിൽ കാര്യങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. കാര്യങ്ങൾ ഒട്ടും നീതിപൂര്‍വമായിരുന്നില്ല. ധോണിയ്ക്കും സംഘത്തിനും പോലും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. എല്ലാം നേരത്തെ തന്നെ ഐസിസിയുടെ തലപ്പത്തിരിക്കുന്ന ശ്രീനിവാസനും സംഘവും തീരുമാനിച്ചു കഴിഞ്ഞിരുന്നു.

ബംഗ്ലദേശിന്റെ മൽസരത്തിൽ മാത്രം സ്‌പൈഡര്‍ കാമറ അന്നു ഉപയോഗിച്ചില്ല. സ്‌പൈഡര്‍ കാമറ ഉപയോഗിച്ചിരുന്നെങ്കിൽ ക്യാച്ച് വ്യക്തമാകുമായിരുന്നു. ഈ കളിയില്‍ വേണ്ടത്ര സാങ്കേതിക വിദ്യ ഉപയോഗിക്കാതിരുന്നതിലും നിഗൂഡതയുണ്ട്. ഗ്രൗണ്ടിൽ വലിയ സ്‌ക്രീന്‍ ഉപയോഗിച്ചില്ല. മെല്‍ബണില്‍ കാമറ ഇല്ലാതെ ഇന്ത്യ-ബംഗ്ലാദേശ് ക്വാർട്ടർ കളിയല്ലാതെ നടന്നിട്ടുണ്ടാകില്ല. കളി ഇന്ത്യ ജയിച്ചു, ബംഗ്ലാദേശ് തോറ്റു. ഇതേവേദിയിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടുമ്പോൾ എല്ലാ സാങ്കേതിക സംവധാനങ്ങളും ഉണ്ടായിരുന്നു. എല്ലാം ശ്രീനിവാസന്റെ ഇടപെടലായിരുന്നു എന്നും കമാല്‍ ആരോപിച്ചു.
Dhavan
ലോകകപ്പ് ക്വാർട്ടറിലെ ധവാന്റെ വിവാദ ക്യാച്ച്


നേരത്തെ ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ വിജയികള്‍ക്കു ട്രോഫി വിതരണം ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് മുസ്തഫ കമാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഭരണഘടനാ പ്രകാരം പ്രസിഡന്റിനാണ് ലോകകപ്പ് ട്രോഫി കൈമാറ്റത്തിനുള്ള അവകാശം. എന്നാല്‍ ബംഗ്ലദേശിനെതിരായ മല്‍സരത്തില്‍ രോഹിത് ശര്‍മയുടെ ക്യാച്ചില്‍ അംപയര്‍ നോ ബോള്‍ വിളിച്ചതിനെതിരെ കമാല്‍ വന്‍പ്രതിഷേധമുയര്‍ത്തിയതാണ് ശ്രീനിവാസനെ കടുത്ത നടപടികള്‍ക്കു പ്രേരിപ്പിച്ചതെന്നാണ് വാർത്തകൾ പ്രചരിച്ചിരുന്നത്.

വെറും ചീഞ്ഞവന്‍ എന്നു വിളിച്ച് ഐസിസി ചെയര്‍മാന്‍ എന്‍. ശ്രീനിവാസനെ മോശം വാക്കുകള്‍കൊണ്ട് അഭിഷേകം നടത്തിയാണ് അന്നു കമാൽ പടിയിറങ്ങിയത്. ഐസിസി ഭരണഘടനയനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രീനിവാസൻ എന്നെ അനുവദിച്ചില്ല. അങ്ങനെ തുടരാന്‍ തനിക്ക് കഴിയില്ലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചിരുന്നു.


keywords: india-Bangladesh-win-sreenivasan-mushthafa-kamal 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad