കാസര്‍കോട്: (www.evisionnews.in) അവഗണനകള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുന്ന കാസര്‍കോടിന് ടവറുകള്‍കൊണ്ട് പണിനല്‍കുകയാണ് ഐഡിയ സെല്ലുലാര്‍ കമ്പനി.ജില്ലയില്‍ ഐഡിയ വരിക്കാര്‍ക്ക് ത്രീജി സംവിധാനങ്ങള്‍ ലഭിക്കാതായി ദിവസങ്ങളായിട്ടും സംഭവമറിഞ്ഞില്ലെന്ന തണുപ്പന്‍ മട്ടിലാണ് കമ്പനി ഉദ്യോഗസ്ഥര്‍.എന്നാല്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെ ടവറുകളില്‍ നിന്നും നീക്കം ചെയ്‌ത പഴയ ഉപകരണങ്ങള്‍ ജില്ലയ്‌ക്ക് അനുവദിക്കാത്തതുമാണ് ടവറുകള്‍ നിരന്തരം പണിമുടക്കുന്നതിന് കാരണമെന്നും അറിയുന്നു.ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ അടിക്കടി തകരാറാകുന്നതും കോളുകള്‍ മുറിഞ്ഞുപോകുന്നതും മൂലം ഉപഭോക്താക്കള്‍ അമിതമായ ബില്ലടക്കാന്‍ നിര്‍ബന്ധിതമാക്കുകയാണ്.എന്നാല്‍ ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ്. എന്നാല്‍ ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന ഐഡിയ വക്താവ് ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.അതേസമയം ബിഎസ്‌എന്‍എല്ലും മറ്റു സ്വകാര്യ മൊബൈല്‍ കമ്പനികളിലും സമാനമായ അവസ്ഥയാണെന്നും ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ചെയ്യുന്ന സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും ആള്‍ കേരള മൊബൈല്‍ കസ്‌റ്റമേര്‍സ് അസോസിയേഷന്‍ എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മ പറയുന്നു. കേരളത്തിലെ മൊബൈല്‍ വരിക്കാരുടെ ഫേസ്‌ബുക്ക് കൂട്ടായ്‌മ രജിസ്റ്റര്‍ സംഘടയാക്കി മൊബൈല്‍ കമ്പനികളുടെ കൊള്ളയ്‌ക്കെതിരെ പോരാടാനൊരുങ്ങുകയാണ് അറഫാത്ത് ചെറുവത്തൂര്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്‌മ.കക്ഷി രാഷ്ട്രീയാധീതമായി ഒരുവേദിയൊരുക്കി മൊബൈല്‍ കുത്തക കമ്പനികള്‍ക്കെതിരെ അണിചേരാന്‍ താല്‍പര്യമുള്ളവര്‍ 9961105105 നമ്പറില്‍ ബന്ധപെടണമെന്ന് അദ്ദേഹം അറിയിച്ചു.
Keywords: district-idea-tower-facebook-group
Post a Comment
0 Comments