Type Here to Get Search Results !

Bottom Ad

ജൂണ്‍ 29 ന് സംസ്ഥാനത്ത് ഹോട്ടല്‍ ബന്ദ്


evisionnews

കാസർഗോഡ്‌:(www.evisionnews.in)സംസ്ഥാനത്ത് ഹോട്ടല്‍ വില സര്‍ക്കാര്‍ ഏകീകരിക്കുന്നതില്‍ പ്രതിഷേധിച്ച് ജൂണ്‍ 29 ന് സംസ്ഥാന വ്യാപകമായി ഹോട്ടല്‍ ബന്ദ് നടത്തുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്‍ഡ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച തൃപ്തി ഹോട്ടലുകള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല . സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ തന്നെ വിലനിയന്ത്രണം നടപ്പിലാക്കിയശേഷം ഹോട്ടലുകളില്‍ വിലനിയന്ത്രണം ഏകീകരിച്ച് മാതൃക കാട്ടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധമുള്ള ഹോട്ടല്‍ വ്യവസായം ഇപ്പോള്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. സര്‍ക്കാരിന്റെ ഏതെങ്കിലും തരത്തിലുള്ള സബ്‌സിഡികളോ, ബാങ്ക് വായ്പകളോ, ചെറുകിട വ്യവസായത്തിന് നല്‍കുന്ന ആനുകൂല്യങ്ങളോ നല്‍കുന്നില്ല.ഉപഭോക്താക്കള്‍ക്കും ഹോട്ടലുകാര്‍ക്കും ഒരേപോലെ പ്രശ്‌നം സൃഷ്ടിക്കുന്ന തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു .വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് പി.സി. ബാവ, നാരായണ പൂജാരി, കെ.എച്ച്. അബ്ദുല്ല, എം. അബ്ദുല്ല, എ.കെ. ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.
ketwords:june29-hotel-srike-kerala-press-confrence

Post a Comment

0 Comments

Top Post Ad

Below Post Ad