Type Here to Get Search Results !

Bottom Ad

ഹോമിയോ ഡോക്ടറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം ശക്തം: മാറ്റിയതല്ല, മാറിയതെന്ന് പഞ്ചായത്ത് അധികൃതര്‍

മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ ഹോമിയോ ഡിസ്‌പെന്‍സറിയിലെ ഡോക്ടറെ സ്ഥലം മാറ്റിയതില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. മഞ്ചേശ്വരം കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിന് സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഹോമിയോ ആശുപത്രിയിലെ സ്ഥിര ജീവനക്കാരിയായ ഡോ. അമ്പിളിയെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് മീഞ്ചയിലേക്ക് സ്ഥലം മാറ്റിയത്. ഇതോടെ ഈ ഭാഗത്തെ ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്‌നമായ ഹോമിയോ ഡോക്ടര്‍മാരില്ലാത്തതിനാല്‍ അടച്ചുപൂട്ടിയിരിക്കുകയാണ്.

ദിനംപ്രതി ഇരുന്നൂറിലധികം രോഗികളെത്തുന്ന ഹോമിയോ ഈ ഭാഗത്തെ ജനങ്ങളുടെ ഏക ആശ്രയമാണ്. ഡോക്ടറുടെ രോഗികളോടുള്ള നല്ല ഇടപെടലും സഹകരണവും മൂലം കര്‍ണാടകയില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും നൂറുകണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്. ഈയിടെയായി ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചിരുന്നെങ്കിലും സ്ഥിരമായി ഡോക്ടറില്ലാത്തത് നിത്യമായി ചികിത്സയ്‌ക്കെത്തുന്ന രോഗികള്‍ക്ക് പ്രഹസനമാകുകയാണ്.

അതേസമയം ഡോക്ടറെ സ്ഥലം മാറ്റിയതല്ലെന്നും പ്രമോഷന്റെ ഭാഗമായി സ്ഥലംമാറിപ്പോയതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എത്രയും പെട്ടെന്ന് ഡോക്ടര്‍മാരെ നിയമിച്ച് പ്രശ്‌നപരിഹാരം കാണുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.




Keywords: Kasaragod-news-homeopathy-doctor-replaced-kdy-closed

Post a Comment

0 Comments

Top Post Ad

Below Post Ad