Type Here to Get Search Results !

Bottom Ad

യുവാക്കളുടെ കൂട്ടായ്മയില്‍ കാസറകോടിന്റെ ചരിത്രം മാറുന്നു

ഹഫീസ് ചൂരി


evisionnews


കാസറകോട്ടുള്ള പ്രിയ സഹോദരന്മാര്‍ക്ക്.... കുറച്ചു കാലം മുമ്പ് വരെ മോഡലിംഗ് ..ഫ്രീക്ക് ... തുടങ്ങിയ പേരുകളിലായിരുന്നു സോഷ്യല്‍ മീഡിയകളില്‍ കാസര്‍കോടിന്റെ നാമം മുന്നിട്ടു നിന്നിരുന്നത്.പക്ഷെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ യുവകൂട്ടായ്മകള്‍ മുന്നോട്ട് വന്ന് 'കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക ' എന്ന പ്രതിജ്ഞയുമെടുത്ത് പല സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും അഹോരാത്രം പ്രവര്‍ത്തിക്കുന്നത് കാണിമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു.(www.evisionnews.in) നല്ല മനുഷ്യരുടെ ഹൃദയങ്ങളില്‍ നിന്നും കരുണയുടെ ഉറവ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണിത്.ലക്ഷങ്ങള്‍ ചിലവിട്ട് ചികില്‍സാ സഹായങ്ങള്‍....ഭവനരഹിതര്‍ക്ക് സുഖമായി അന്തിയുറങ്ങാന്‍ വീട്....അന്നത്തിന് വകയില്ലാത്തവര്‍ക്ക് മാസംതോറും ഭക്ഷണ വിഭവങ്ങള്‍...ഇങ്ങനെ നീളുന്നു ഇവിടത്തെ സഹായ ഹസ്തങ്ങള്‍.ഇതുപോലൊരു കൂട്ടായ്മ നമ്മുടെ നാട്ടില്‍ നില നിന്നാല്‍ ദാരിദ്ര്യത്തിന്റെ ഒരിറ്റ് കണ്ണുനീര്‍ പോലും കാസര്‍കോടിന്റെ മണ്ണില്‍ വീഴില്ലെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

keywords: kasragod-history-help-charity-freekens-modeling

Post a Comment

0 Comments

Top Post Ad

Below Post Ad