Type Here to Get Search Results !

Bottom Ad

കൂട്ടിയിട്ട വാഹനങ്ങളില്‍ കൊതുകുകള്‍ വളരുന്നു; ചട്ടഞ്ചാല്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍

ചട്ടഞ്ചാല്‍ :(www.evisoinnews.in) ചട്ടഞ്ചാലില്‍ ദേശീയപാതയോരത്ത് കൂട്ടിയിട്ട വാഹനങ്ങളില്‍ തളം കെട്ടിയ വെളഌത്തില്‍ കൊതുകുകള്‍ വളരുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളിലാണ് വെള്ളം നിറഞ്ഞിരിക്കുന്നത്. ഇതുകാരണം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമൊണ് ആശങ്ക.
നൂറുകണക്കിന് സ്‌കൂള്‍-മദ്രസാ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ദിവസവും ഈ പരിസരത്തുകൂടി നടുന്നുപോകുന്നുണ്ട്.ഡങ്കിപ്പനിയും പകര്‍ച്ചപ്പനിയും അടക്കമുള്ള സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ചട്ടഞ്ചാലില്‍ ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത് ഏറെ ആശങ്കാജനകമാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും തെക്കില്‍-പെരുമ്പള പഞ്ചായത്ത് പ്രഥമ ഐ എന്‍ എല്‍ കമ്മിറ്റി മുറിയിപ്പ് നല്‍കി. യോഗംഎന്‍ വൈ എല്‍ ജില്ലാപ്രസിഡണ്ട് റഹിം ബെണ്ടിച്ചാല്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുള്‍ ഖാദര്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.

keywords : vehicles-gang-mosquito-chattamchal-sickness-

Post a Comment

0 Comments

Top Post Ad

Below Post Ad