കാസര്‍കോട് :(www.evisonnews.in)ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് തൊഴില്‍രഹിതരാവുന്ന മത്സ്യബന്ധന യന്ത്രവല്ക്കൃത ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ നല്‍കുന്നു. അര്‍ഹരായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ സഹിതം നിശ്ചിതഫോറത്തില്‍ ബോട്ടുടമയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബോട്ടിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി പാസ്സ്ബുക്ക്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂണ്‍ 16 നകം അപേക്ഷ നല്‍കണം. അപേക്ഷ കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും കാസര്‍കോട്, കസബ, ചെറുവത്തൂര്‍ മത്സ്യഭവനുകളില്‍ നിന്നും ലഭിക്കും.
keywords : kasargod-trolling-fish-workers-free-ration-pass-book
Post a Comment
0 Comments