Type Here to Get Search Results !

Bottom Ad

ചെറുവത്തൂരിൽ വീട്ടമ്മയേയും രണ്ട് പെണ്മക്കളേയും തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.

evisionnews

ചെറുവത്തൂര്‍:(www.evisionnews.in) മാവിലാ കടപ്പുറത്ത് മാതാവിനെയും രണ്ട് പെണ്‍മക്കളെയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ തേക്കടം ചെറുകാനത്തെ മരപ്പണിക്കാരനായ ജയന്റെ ഭാര്യ സൗമ്യയും (35), മക്കളായ യദുനന്ദ (എട്ട്), ദേവനന്ദ (നാല്) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം.
പേക്കടത്തെ ഭര്‍തൃ വീട്ടിലായിരുന്ന സൗമ്യയും മക്കളും ഉച്ചയോടെ മാവിലാ കടപ്പുറത്തെ സ്വന്തം വീട്ടിലെത്തിയതായിരുന്നു. ഇതിന് ശേഷമാണ് ഇവരെ കിടപ്പുമുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. 
വിവരമറിഞ്ഞ് ചന്തേര എസ്.ഐ എം. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നാണ് സൂചന. ചന്ദ്രന്‍ ശാരദ ദമ്പതികളുടെ മകളാണ് മരിച്ച സൗമ്യ.

Keywords : Cheruvathur-house wife-daughters-seen dead

Post a Comment

0 Comments

Top Post Ad

Below Post Ad