കാസര്‍കോട് (www.evisionnews.in): ജില്ലയില്‍ പകര്‍ച്ചപ്പനി വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിനോടൊപ്പം പോലീസും ശക്തമായ നിയമനടപടികളുമായി രംഗത്ത്. മലയോരത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അവഗണിക്കുന്ന വ്യാപാരികള്‍, തോട്ടമുടമകള്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.
മഴക്കാലം തുടങ്ങിയതോടെ ഭീതിജനകമായ രീതിയിലാണ് ഡങ്കിപ്പനി, മലമ്പനി, എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ജില്ലയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ കണക്കനുസരിച്ച് നാലായിരത്തി അഞ്ഞൂറിലധികം ആളുകള്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുവെന്നാണ് അറിയുന്നത്. എന്നാല്‍ അതിലുമധികം പനിബാധിതര്‍ ജില്ലയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. മലയോരത്തു പകര്‍ച്ചവ്യാധികള്‍ മഴയ്‌ക്കൊപ്പം തന്നെ പൊട്ടിപ്പുറപ്പെടാനിടയുണ്ടെന്ന് ആരോഗ്യ വകുപ്പ് നേരത്തേ വിലയിരുത്തിയിരുന്നു. അതിനാല്‍ പ്രതിരോധ-ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഇവിടെ നേരത്തേ ആരംഭിച്ചിരുന്നു.
ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുന്നറിയിപ്പുമായി മൈക്ക്, നോട്ടിസ് പ്രചാരണങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തിയിട്ടും ജില്ലയിലെ മലയോര ഭാഗങ്ങളിലെ തോട്ടമുടമകള്‍ പൊതുജനാരോഗ്യത്തിനെതിരായി നില്‍ക്കുന്ന സാഹചര്യത്തിലാണ് പോലീസും ഈ വിഷയത്തില്‍ ഇടപെട്ടു തുടങ്ങിയത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പോലീസ്-ആരോഗ്യവകുപ്പ് അധികൃതര്‍ പല ഭാഗങ്ങളിലും സംയുക്ത പരിശോധന നടത്തി. പൊതുജനാരോഗ്യ പരിപാടിക്കെതിരായി പ്രവര്‍ത്തിച്ചതിനു നിരത്തുംതട്ടിലെ ഒരാള്‍ക്കെതിരെ ആരോഗ്യവകുപ്പ് കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod-police-health-notice-sub-pani
Post a Comment
0 Comments