Type Here to Get Search Results !

Bottom Ad

സുരേഷ് ഗോപിയെ പിന്തുണച്ച് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

'ഇവരെല്ലാം ഇതിയാന്റടുത്ത് അനുഗ്രഹം വാങ്ങാന്‍ എന്തിനു പോവുന്നു' 



കൊച്ചി (www.evisionnews.in): നടന്‍ സുരേഷ് ഗോപിയെ പിന്തുണച്ച് സിനിമാ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ' സുരേഷ് ഗോപിയെ ഒരു ദുഷ്പ്രമാണി, ' ഷോ ഇവിടെ വേണ്ടാന്ന് ' പറഞ്ഞ് ഇറക്കിവിട്ടെന്നറിഞ്ഞപ്പോള്‍, മുമ്പ് സുധീരന്‍, തിരുവഞ്ചിയൂര്‍, അങ്ങനെ പലരും; ഇവരെല്ലാം ഇതിയാന്റെ അടുത്ത് അനുഗ്രഹം വാങ്ങാന്‍ എന്തിനു പോവുന്നു എന്ന് ചോദിച്ചാല്‍, കഷ്ടം എന്ന് ഉത്തരം പെട്ടന്ന് മനസിലേക്ക് ഓടിക്കയറിയത്, സുരേഷിന്റെ തീപ്പൊരി സംഭാഷണങ്ങളല്ല; താളവട്ടത്തിലെ അമ്പിളിചേട്ടനാണ്: ' എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ... താനാരുവാാ...' ബി. എന്നാണ് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടത്.

താരസംഘടനയായ 'അമ്മ' പോലും ഈ വിഷയത്തില്‍ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് ബി. ഉണ്ണികൃഷ്ണന്‍ സുരേഷ് ഗോപിയെ പിന്തുണച്ച് രംഗത്തെത്തിയെന്നതും ശ്രദ്ധേയം. സുരേഷ് ഗോപി സംഘടനയോടു പറഞ്ഞിട്ടല്ല എന്‍എസ്എസ് ആസ്ഥാനത്ത് പോയതെന്നും അതുകൊണ്ട് അവിടെയുണ്ടായ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് അനുവാദമില്ലാതെ കടന്നുവന്ന നടന്‍ സുരേഷ്‌ഗോപിയെ എന്‍എസ്എസിന്റെ ബജറ്റ് സമ്മേളന ഹാളില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഇറക്കിവിട്ടത്. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്കു ശേഷമാണ് സുരേഷ് ഗോപി ബജറ്റ് സമ്മേളനം നടക്കുന്ന ഹാളിലേയ്ക്ക് അനുവാദമില്ലാതെ കടന്നുവന്നത്. തുടര്‍ന്ന് സുരേഷ് ഗോപിയോട് ഇറങ്ങിപ്പോകാന്‍ ജി. സുകുമാരന്‍ നായര്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഷോ എന്‍എസ്എസിനോട് വേണ്ടെന്നും അഹങ്കാരം ഞങ്ങളോട് കാണിക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.



Keywords: Kerala-cinema-suresh-gopi-news-facebook-nss-budget-show-g






Post a Comment

0 Comments

Top Post Ad

Below Post Ad