തിരുവനന്തപുരം (www.evisionnews.in): ബാര്‍ കോഴയാരോപണം ശക്തമായിട്ടും അധികാരമൊഴിയാന്‍ തയാറാവാതിരുന്ന ധനകാര്യ മന്ത്രി കെ.എം മാണിയോടുള്ള പ്രതിഷേധ സൂചകമായി രൂപപ്പെട്ട എന്റെ വക 500 എന്ന ഫേസ്ബുക്ക് കൂട്ടായ്മ മാണിക്കയച്ച പണം കാരുണ്യ ഫണ്ടിലേക്ക് നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ.
പ്രതിഷേധക്കാരില്‍ നിന്നും തനിക്ക് ലഭിക്കുന്ന പണം താന്‍ കാരുണ്യ ഫണ്ടിലേക്ക് സംഭാവന നല്‍കുമെന്ന് മാണി പ്രഖ്യാപിച്ചിരുന്നു. വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ് സുഭാഷ് ചന്ദ്രനാണ് ഈ രേഖ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും കിട്ടിയ വിവരാവകാശ രേഖയാണ് പുറത്തു വന്നത്. ധനകാര്യമന്ത്രി കാരുണ്യ ഫണ്ടിലേക്ക് സംഭാവന ഒന്നും നല്‍കിയിട്ടില്ല എന്നാണ് ഭാഗ്യക്കുറി ജോ. ഡയറക്ടര്‍ അറിയിച്ചത്.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായിരിക്കെ സംവിധായകന്‍ ആഷിക് അബുവാണ് Entevaka500 എന്ന ഹാഷ് ടാഗില്‍ മന്ത്രി മാണിക്ക് പണമയക്കാനുള്ള സോഷ്യല്‍ മീഡിയ കാമ്പയിന്‍ ആരംഭിച്ചത്. തുടര്‍ന്ന് മാണിയുടേ പേരില്‍ നിരവധി മണിയോര്‍ഡറുകള്‍ പ്രവഹിച്ചു. സംഗതി വാര്‍ത്തയായതിനെ തുടര്‍ന്ന് ഈ പണം കാരുണ്യ ഫണ്ടിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് മാണി രംഗത്തു വരികയായിരുന്നു.
അതേസമയം വിവരാവകാശ രേഖ പുറത്തുവന്നതോടെ എന്റെ വക 500 ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്.
Keywords: Mani-news-kerala-entevaka500-social-meia
Post a Comment
0 Comments